ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നിവ തടയാൻ സഹായിക്കുന്ന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും.
210
കുരുമുളക്
കുരുമുളകിൽ പൈപ്പറിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
310
ഏലയ്ക്ക
ഏലയ്ക്കയിൽ ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. മെറ്റബോളിക് സിൻഡ്രോം, ഹൈപ്പർടെൻഷൻ എന്നിവയുള്ളവരിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ചില പഠനങ്ങൾ കാണിക്കുന്നു.
410
കറുവപ്പട്ട
ദിവസവും കറുവപ്പട്ട കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും കാലക്രമേണ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
510
ഗ്രാമ്പു
ഗ്രാമ്പു പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ യൂജെനോൾ ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്.
610
മല്ലി
മല്ലിയിൽ ലിനാലൂൾ, ജെറാനൈൽ അസറ്റേറ്റ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനത്തെ സംരക്ഷിക്കുന്നതിൽ ഇവയ്ക്ക് കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
710
വെളുത്തുള്ളി
വെളുത്തുള്ളിയിൽ സൾഫർ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും.
810
ഒറിഗാനോ
ഒറിഗാനോയിൽ ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടണ്ട്. അണുബാധകളെ ചെറുക്കാനും, വീക്കം കുറയ്ക്കാനും, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഒറിഗാനോ സഹായിച്ചേക്കാം.
910
കർപ്പൂര തുളസി
ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാൻ കർപ്പൂര തുളസി മികച്ചതാണ്. ഇതിന്റെ സുഗന്ധം മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഓക്കാനം കുറയ്ക്കുകയും ഏകാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യും.
1010
മഞ്ഞൾ
മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ അണുബാധകളെ കൂടുതൽ ഫലപ്രദമായി ചെറുക്കാനും സഹായിക്കുന്നു.