മുട്ടയിൽ പ്രോട്ടീൻ മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പുകൾ, സെലിനിയം, ഫോളേറ്റ്, ഇരുമ്പ്, കോളിൻ തുടങ്ങിയ ധാതുക്കളും ബി 12, എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. How many eggs can people with high cholesterol eat a day
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് ഒരു ദിവസം എത്ര മുട്ട കഴിക്കാം?
മുട്ടയിൽ പ്രോട്ടീൻ മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പുകൾ, സെലിനിയം, ഫോളേറ്റ്, ഇരുമ്പ്, കോളിൻ തുടങ്ങിയ ധാതുക്കളും ബി 12, എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.
27
ഉയർന്ന കൊളസ്ട്രോൾ നിരവധി രോഗങ്ങൾക്കാണ് കാരണമാകുന്നത്.
ഹൃദ്രോഗത്തിന്റെ പ്രധാന കാരണമാണ് ഉയർന്ന കൊളസ്ട്രോൾ. ചികിത്സിച്ചില്ലെങ്കിൽ അവ ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന കൊളസ്ട്രോൾ രക്തക്കുഴലുകളിൽ കൊഴുപ്പും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടാം. ഈ അടിഞ്ഞു കൂടലിനെ പ്ലാക്ക് എന്ന് വിളിക്കുന്നു.
37
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് പ്രതിദിനം ഒരു മുട്ട വരെ കഴിക്കാം
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ മുട്ട എങ്ങനെ കഴിക്കണം, എത്ര മുട്ട കഴിക്കണം, എന്തിനൊപ്പം മുട്ട കഴിക്കണം എന്നതിനെ കുറിച്ച് ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറയുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് പ്രതിദിനം ഒരു മുട്ട വരെ കഴിക്കാം അത് സുരക്ഷിതമാണെന്ന് അദ്ദേഹം പറയുന്നു.
മുട്ട പുഴുങ്ങിയോ അല്ലെങ്കിൽ ഓംലെറ്റിന്റെ രൂപത്തിലോ കഴിക്കാം.
മുട്ട പുഴുങ്ങിയോ അല്ലെങ്കിൽ ഓംലെറ്റിന്റെ രൂപത്തിലോ കഴിക്കാം. എന്നാൽ ഓംലെറ്റായി കഴിക്കുമ്പോൾ എണ്ണ വളരെ കുറച്ച് മാത്രം ചേർക്കുക. ചീസ് പോലുള്ള ചേർക്കാതെ നോക്കുക.
57
ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം മുട്ട കഴിക്കുന്നതാണ് ഏറെ നല്ലത്.
ഓട്സ്, സാലഡ്, പച്ചക്കറികൾ തുടങ്ങിയ ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ ആഗിരണം കുറയ്ക്കുന്നു. കൂടാതെ, ഇത് ഭക്ഷണക്രമത്തിൽ കൂടുതൽ പോഷകങ്ങൾ ചേർക്കുന്നു.
67
വെണ്ണ, ചീസ് എന്നിവ ചേർത്ത് കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇങ്ങനെ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു.
ഹൈപ്പർ കൊളസ്‌ട്രോളീമിയ, വളരെ ഉയർന്ന അളവിൽ എൽഡിഎൽ കൊളസ്ട്രോൾ ഉള്ളവർ, ഹൃദയ സംബന്ധമായ അസുഖം ഉള്ളവർ, പ്രമേഹം ഉള്ളവർ എന്നിവർ മുട്ട കൂടുതലായി കഴിക്കരുത്. ഈ പ്രശ്നങ്ങളുള്ളവർക്ക് കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണ്.
77
കണ്ണുകളെ സംരക്ഷിക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ രണ്ട് ശക്തമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ മുട്ട സമ്പുഷ്ടമാണ്. ഈ സംയുക്തങ്ങൾ ദോഷകരമായ അൾട്രാവയലറ്റ് (UV) രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.