ചുണ്ടുകള്‍, നാക്കിന്‍റെ അടിവശം, കവിളുകള്‍, വായുടെ താഴ്ഭാഗം, ടോണ്‍സിലുകള്‍, തൊണ്ട എന്നിങ്ങനെ വായ്ക്കുള്ളിലെ പലയിടങ്ങളിലായി കാണപ്പെടുന്ന അര്‍ബുദത്തെ ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ ക്യാൻസർ എന്ന് പറയുന്നു.
വായിലെ ക്യാൻസർ ; ഒരിക്കലും അവഗണിക്കാൻ പാടില്ലാത്തചില ലക്ഷണങ്ങൾ
ചുണ്ടുകള്‍, നാക്കിന്‍റെ അടിവശം, കവിളുകള്‍, വായുടെ താഴ്ഭാഗം, ടോണ്‍സിലുകള്‍, തൊണ്ട എന്നിങ്ങനെ വായ്ക്കുള്ളിലെ പലയിടങ്ങളിലായി കാണപ്പെടുന്ന അര്‍ബുദത്തെ ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ ക്യാൻസർ എന്ന് പറയുന്നു. നേരത്തെ രോഗനിര്‍ണയം നടത്തിയാല്‍ വായിലെ അര്‍ബുദങ്ങളെ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും.
27
പുകവലിലോ വെറ്റില (പാൻ) ചവയ്ക്കുന്ന വ്യക്തികൾക്കും അപകടസാധ്യത കൂടുതലാണ്.
പുകയില ഉപയോഗം (പുകവലി, ചവയ്ക്കൽ, ഗുഡ്ക), അമിതമായ മദ്യപാനം, എച്ച്പിവി അണുബാധകൾ എന്നിവയാണ് പ്രാഥമിക അപകട ഘടകങ്ങൾ. വായിലെ ക്യാൻസർ 80 ശതമാനവും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ പറയുന്നു. പുകവലിലോ വെറ്റില (പാൻ) ചവയ്ക്കുന്ന വ്യക്തികൾക്കും അപകടസാധ്യത കൂടുതലാണ്.
37
പുകയില ഉൽപന്നങ്ങൾ പുകവലിയും മദ്യവും സംയോജിപ്പിക്കുന്നത് ഈ അപകടസാധ്യത വർദ്ധിപ്പിക്കും.
ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം ഇന്ത്യയിലെ പുരുഷന്മാരിൽ വായിലെ അർബുദ സാധ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട ഘടകം 'ഗുട്ട്ക', 'ഖൈനി', 'പാൻ' തുടങ്ങിയ പുകയില്ലാത്ത പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗമാണ്. പുകയില ഉൽപന്നങ്ങൾ പുകവലിയും മദ്യവും സംയോജിപ്പിക്കുന്നത് ഈ അപകടസാധ്യത വർദ്ധിപ്പിക്കും.
ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
വായിലെ മുറിവ് ഉണങ്ങാതെയിരിക്കുക, വായിൽ നിന്ന് രക്തസ്രാവം വരിക, വായിലോ ചുറ്റുപാടോ വർദ്ധിച്ചുവരുന്ന വീക്കം, വായിൽ വെളുത്തതോ ചുവന്നതോ ആയ പാടുകൾ കാണുക, വിഴുങ്ങുമ്പോൾ ബുദ്ധിമുട്ട് അല്ലെങ്കിൽ വേദന, ശബ്ദത്തിലോ പരുഷമായ ശബ്ദത്തിലോ മാറ്റം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് വായിലെ ക്യാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
57
പുകയില മാത്രമല്ല മദ്യപാനവും ഓറൽ ക്യാൻസറിന് പ്രധാന പങ്ക് വഹിക്കുന്നു
പുകയില മാത്രമല്ല മദ്യപാനവും ഓറൽ ക്യാൻസറിന് പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ 10ല്‍ ആറ് ഓറല്‍ കാന്‍സര്‍ കേസുകള്‍ക്കു പിന്നിലും പുകയിലയ്‌ക്കൊപ്പം മിതമായ തോതിലുള്ള മദ്യപാനം കൂടി കാരണമാണെന്ന് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.
67
ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയില്‍ വായിലെ അര്‍ബുദ കേസുകളുടെ എണ്ണം ഉയരുന്നു
ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയില്‍ വായിലെ അര്‍ബുദ കേസുകളുടെ എണ്ണം ഉയരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ആകെ ഓറല്‍ കാന്‍സര്‍ കേസുകളുടെ മൂന്നിലൊന്നും ഇന്ത്യയിലെ പുരുഷന്മാരിലാണ് സംഭവിക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
77
ഇലക്കറികൾ, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക
ഇലക്കറികൾ, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കാതിരിക്കുന്നതും വായിലെ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ ഓറല്‍ കാന്‍സര്‍ രോഗികളില്‍ 99 ശതമാനത്തിനും കുറഞ്ഞ ബോഡി മാസ് ഇന്‍ഡെക്‌സ് ഉള്ളവരായിരുന്നു എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam