സഹിക്കാനാവാത്ത മുട്ടുവേദനയാണോ? മുട്ടുവേദന മാറാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

Published : Jan 23, 2026, 01:13 PM IST

പ്രായമായവരേക്കാൾ ചെറുപ്പക്കാരാണ് ഇപ്പോള്‍ മുട്ടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നത്. മുട്ടുവേദന തുടക്കത്തിൽ കണ്ടെത്തി ചികിത്സിക്കണം. ചികിത്സയ്‌ക്കൊപ്പം ജീവിതശൈലി, ഭക്ഷണം, മാനസികാരോഗ്യം എന്നിവയും പ്രധാനമാണ്. 

PREV
18
സഹിക്കാനാവാത്ത മുട്ടുവേദനയാണോ? മുട്ടുവേദന മാറാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

കഠിനമായ മുട്ടുവേദന അനുഭവിക്കുന്നവർക്ക് ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേദന കുറയ്ക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

28
വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുന്നത് പേശികളെ ബലപ്പെടുത്തും. ഒരു വ്യായാമ വിദഗ്ദ്ധനുമായി ആലോചിച്ച് വ്യായാമങ്ങൾ ചെയ്യുക. വ്യായാമം ചെയ്യുമ്പോൾ വേദനയോ നീർക്കെട്ടോ ഉണ്ടായാൽ അൽപസമയം വിശ്രമിച്ച ശേഷം വീണ്ടും ചെയ്യുക.

38
മസാജ് ചെയ്യാം

മുട്ടുവേദന കുറയ്ക്കാൻ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മൃദുവായി മസാജ് ചെയ്താൽ ഒരു മാസത്തിനുള്ളിൽ വേദന കുറയുന്നത് നിങ്ങൾക്ക് അനുഭവപ്പെടും. ഒരുപക്ഷേ മസാജ് ചെയ്തതിന് ശേഷം മുട്ടിൽ വേദനയോ നീർക്കെട്ടോ കൂടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

48
ഭക്ഷണത്തിൽ ശ്രദ്ധ വേണം

നിങ്ങൾ മുട്ടുവേദനയ്ക്ക് ചികിത്സയെടുക്കുമ്പോൾ ഡോക്ടർ നിർദ്ദേശിക്കുന്ന ഭക്ഷണക്രമം കൃത്യമായി പാലിക്കുക. ഭക്ഷണം മുട്ടുവേദന കുറയ്ക്കില്ല, പക്ഷേ അത് വർദ്ധിക്കുന്നത് തടയാൻ സഹായിക്കും.

58
ചൂട് പിടിക്കുന്നത്

മുട്ടുവേദന കൂടുതല്‍ ഉള്ളപ്പോൾ വേദന കുറയ്ക്കാൻ ചൂടുവെള്ളത്തിൽ തുണി മുക്കിപ്പിഴിയാം. എന്നാൽ അമിതമായ ചൂട് പാടില്ല. ചൂടുവെള്ളം കൊണ്ട് ചൂട് പിടിക്കുന്നത് വേദനയും സന്ധികളിലെ പിരിമുറുക്കവും കുറയ്ക്കും. നിങ്ങൾക്ക് ആശ്വാസം തോന്നും. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇത് ചെയ്യാന്‍ പാടുള്ളൂ.

68
ഐസ് ക്യൂബ്

വേദനയ്‌ക്കൊപ്പം നീർക്കെട്ടുമുണ്ടെങ്കിൽ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യാം. ഇത് നീർക്കെട്ടും വേദനയും കുറയ്ക്കും. പേശിവലിവ് മാറാൻ ഇത് വളരെ നല്ലതാണ്.

78
നല്ല ഉറക്കം

കഠിനമായ മുട്ടുവേദനയുള്ളവർ ഉറക്കത്തിന് പ്രാധാന്യം നൽകണം. ഉറക്കം കുറവാണെങ്കിൽ വേദന വർദ്ധിക്കും. കൂടാതെ നടക്കാനുള്ള ബുദ്ധിമുട്ടും കൂടുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, കഠിനമായ മുട്ടുവേദനയുള്ളവർ ദിവസവും ഏകദേശം 8 മണിക്കൂർ ഉറങ്ങണം. രാത്രിയിൽ ശരിയായി ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, പകൽ സമയത്ത് അൽപ്പനേരമെങ്കിലും ഉറങ്ങുക.

88
ശ്രദ്ധിക്കുക:

സ്വയം രോഗ നിർണയത്തിനും ചികിത്സക്കും ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories