‌സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

Published : Jan 13, 2026, 03:31 PM IST

ഗർഭാശയമുഖത്തിന്റെ താഴത്തെ ഭാഗമായ യോനിയുമായി ബന്ധിപ്പിക്കുന്ന സെർവിക്സിൻറെ കോശങ്ങളിൽ ഉണ്ടാകുന്ന ഒരു തരം ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ.

PREV
18
‌സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

ഗർഭാശയമുഖത്തിന്റെ താഴത്തെ ഭാഗമായ യോനിയുമായി ബന്ധിപ്പിക്കുന്ന സെർവിക്സിൻറെ കോശങ്ങളിൽ ഉണ്ടാകുന്ന ഒരു തരം ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ലൈംഗികമായി പകരുന്ന അണുബാധയായ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ് ഇത് സാധാരണയായി ഉണ്ടാകുന്നത്. ജീവിതശെെലിയിലെ ചില മാറ്റങ്ങൾ ‌സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

28
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കുക.

സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ചിലതരം വൈറസുകളിൽ നിന്ന് എച്ച്പിവി വാക്സിനുകൾക്ക് സംരക്ഷണം നൽകാൻ കഴിയും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് വാക്സിനേഷൻ എടുക്കാൻ ഡോക്ടർമാർ പറയുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കുക. ഇത് എച്ച്പിവി പകരാനുള്ള സാധ്യത കുറയ്ക്കും. എന്നിരുന്നാലും, കോണ്ടം എച്ച്പിവിയിൽ നിന്ന് പൂർണ്ണമായും സംരക്ഷിക്കണമെന്നില്ല.

38
പതിവായി പാപ് സ്മിയർ പരിശോധന നടത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

സെർവിക്കൽ കാൻസറിലേക്ക് നയിച്ചേക്കാവുന്ന സെർവിക്സിലെ മാറ്റങ്ങൾ പതിവായി പാപ് സ്മിയറുകൾ കണ്ടെത്തും. സെർവിക്കൽ ക്യാൻസറുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള എച്ച്പിവി സ്ട്രെയിനുകളുടെ സാന്നിധ്യം പരിശോധിക്കുന്നതിന് പാപ് സ്മിയറിനൊപ്പം എച്ച്പിവി പരിശോധനയും നടത്താം. 30 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് സാധാരണയായി ഈ പരിശോധന ശുപാർശ ചെയ്യപ്പെടുന്നു.

48
ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുന്നത് എച്ച്പിവി പകരാനുള്ള സാധ്യതയും മറ്റ് ലൈംഗികമായി പകരുന്ന അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

58
പുകവലി ഗർഭാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പുകവലി ഗർഭാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുകവലി ഉപേക്ഷിക്കുന്നത് ഗർഭാശയ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

68
പഴങ്ങളും പച്ചക്കറികളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക

ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

78
ശരിയായ ശുചിത്വം പാലിക്കുന്നത് അണുബാധകളുടെ വളർച്ചയും വ്യാപനവും തടയും.

ശരിയായ ശുചിത്വം പാലിക്കുന്നത് അണുബാധകളുടെ വളർച്ചയും വ്യാപനവും തടയും. ജനനേന്ദ്രിയ ഭാഗം വൃത്തിയായി സൂക്ഷിക്കുക, സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുക എന്നിവ സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും

88
സെർവിക്കൽ ക്യാൻസറിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുക.

സെർവിക്കൽ ക്യാൻസറിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുക. മറ്റുള്ളവരെ വാക്സിനേഷൻ എടുക്കാനും സ്ക്രീനിംഗ് നടത്താനും പ്രോത്സാഹിപ്പിക്കുക, അപകടസാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുകയും ചെയ്യുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories