കരളിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ, അതിന്‍റെ പ്രവർത്തനത്തെ പതുക്കെ ബാധിച്ചു തുടങ്ങും. രോഗം മൂർച്ഛിക്കുമ്പോൾ കരൾ ചുരുങ്ങി, കല്ലുപോലെ ഉറപ്പുള്ളതായി മാറും. ഈ അവസ്ഥയെയാണ് സിറോസിസ് എന്ന് പറയുന്നത്.
കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
28
ലിവർ സിറോസിസ് ഉണ്ടാകാനുള്ള കാരണങ്ങൾ?
ലിവർ സിറോസിസിന് പ്രധാനമായും നാല് ഘട്ടങ്ങളുണ്ട്. അവസാന ഘട്ടത്തിലെത്തിയവർക്ക് കരൾ പൂർണ്ണമായും പ്രവർത്തനരഹിതമാകാനും ലിവർ ക്യാൻസർ വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇവർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. സ്ഥിരമായ മദ്യപാനമാണ് സിറോസിസിന്‍റെ പ്രധാന കാരണം. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ വൈറസ് അണുബാധകളും കരളിന് സ്ഥിരമായ വീക്കമുണ്ടാക്കി സിറോസിസിലേക്ക് നയിക്കാം. മദ്യപിക്കാത്തവരിൽ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം, കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നത് എന്നിവയും സിറോസിസിന് കാരണമാകാറുണ്ട്.
38
കാരണങ്ങൾ
കുടുംബത്തിൽ ആർക്കെങ്കിലും ഈ രോഗമുണ്ടെങ്കിൽ, പാരമ്പര്യ രോഗങ്ങൾ, കരളിൽ ഇരുമ്പ്, ചെമ്പ് തുടങ്ങിയവ അമിതമായി അടിയുന്നത്, പിത്തനാളിയിലെ തടസ്സങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, ഹൃദയസ്തംഭനം എന്നിവയും കരളിന്‍റെ പ്രവർത്തനം തകരാറിലാക്കാൻ കാരണമാകും.
48
ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെ?
രോഗം മൂർച്ഛിക്കുമ്പോഴാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.ചർമ്മത്തിലെ ചൊറിച്ചിൽ, മഞ്ഞപ്പിത്തം, കാലുകളിലും വയറ്റിലും നീര്, വയറുവേദന, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, ഭാരം കുറയൽ, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
58
ലിവർ സിറോസിസിനെ തടയാനുള്ള വഴികൾ
ലിവർ സിറോസിസ് പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ല, പക്ഷേ രോഗം മൂർച്ഛിക്കുന്നത് തടയാനാകും. മദ്യപാനം പൂർണ്ണമായി നിർത്തുക, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ വാക്സിൻ എടുക്കുക, മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവർ ഉള്ളവർ ശരീരഭാരം കുറയ്ക്കുക, പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കുക എന്നിവ പ്രധാനമാണ്.
68
ശസ്ത്രക്രിയ
രോഗം ഗുരുതരമായവർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി. ആരോഗ്യമുള്ള കരൾ മാറ്റിവയ്ക്കുന്നതിലൂടെ രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കും. തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ആറുമാസത്തിലൊരിക്കൽ പൂർണ്ണമായ ആരോഗ്യ പരിശോധന നടത്തുന്നത് നല്ലതാണ്.
78
തുടക്കത്തിലേ കണ്ടെത്തി ചികിത്സ നേടണം
ലിവർ സിറോസിസ് ഒരു ഗുരുതരമായ രോഗാവസ്ഥയാണ്. രോഗം മൂർച്ഛിച്ചാൽ ഇത് ജീവന് തന്നെ ഭീഷണിയാകാം. അതിനാൽ, എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് രോഗം വഷളാകുന്നത് തടയാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും സഹായിക്കും. പലപ്പോഴും തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്താൻ മറക്കരുത്.
88
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam