പ്രോസ്റ്റേറ്റ് വീക്കം ; പുരുഷന്മാർ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Dec 10, 2025, 11:18 AM IST

പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാർക്കും പ്രോസ്റ്റേറ്റ് ആരോഗ്യം പ്രധാനമാണ്.  men shouldnt ignore these common symptoms of prostate enlargement

PREV
17
പ്രോസ്റ്റേറ്റ് വീക്കം ; പുരുഷന്മാർ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാർക്കും പ്രോസ്റ്റേറ്റ് ആരോഗ്യം പ്രധാനമാണ്. പ്രോസ്റ്റേറ്റ് ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണം. കൂടാതെ ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (BPH) എന്നറിയപ്പെടുന്ന വലുതായ പ്രോസ്റ്റേറ്റിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും വേണം.

27
പ്രോസ്റ്റേറ്റ് വീക്കം എന്നത് പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കമാണ്

പ്രോസ്റ്റേറ്റ് വീക്കം (Prostatitis) എന്നത് പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കമാണ്. ഇത് ബാക്ടീരിയ അണുബാധ മൂലമോ മറ്റ് കാരണങ്ങളാലോ സംഭവിക്കാം. കൃത്യസമയത്ത് ഡോക്ടറെ കാണിക്കേണ്ടത് അത്യാവശമാണ്. പ്രോസ്റ്റേറ്റ് വീക്കത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

37
മൂത്രമൊഴിക്കുന്നത് കുറയുന്നതാണ് പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

മൂത്രസഞ്ചി ശൂന്യമാക്കാൻ അയാൾ കൂടുതൽ സമയമെടുക്കുകയോ മൂത്രപ്രവാഹം മുമ്പത്തെപ്പോലെ ശക്തമല്ലെങ്കിൽ അത് മൂത്രനാളിയിൽ പ്രോസ്റ്റേറ്റ് അമർത്തുന്നുണ്ടെന്നതിന്റെ സൂചനയായിരിക്കണം. ഇത് മൂത്രപ്രവാഹത്തെ തടസ്സപ്പെടുത്തും.

47
മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം

മൂത്രമൊഴിക്കുമ്പോൾ വേദനയും നീറ്റലും അനുഭവപ്പെടാം. ബാത്ത്റൂമിലേക്ക് പോകാനുള്ള നിരന്തരമായ പ്രേരണ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ഉണ്ടാകാം. പ്രോസ്റ്റേറ്റ് വലുതാകുമ്പോൾ അത് മൂത്രനാളിയിൽ സമ്മർദ്ദം ചെലുത്തുകയും മൂത്രസഞ്ചി പൂർണ്ണമായും ശൂന്യമാക്കാൻ പ്രയാസകരമാക്കുകയും ചെയ്യും.

57
രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരുന്ന അവസ്ഥയാണ് നോക്റ്റൂറിയ

രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരുന്ന അവസ്ഥയാണ് നോക്റ്റൂറിയ. ഇത് അവഗണിക്കാൻ പാടില്ലാത്ത ഒരു ഗുരുതരമായ ലക്ഷണമാകാം. രാത്രിയിൽ നിരവധി തവണ ബാത്ത്റൂമിലേക്ക് പോകുന്നത് പ്രായമാകുന്നതിന്റെ ഒരു ഭാഗം മാത്രമാണെന്ന് പല പുരുഷന്മാരും കരുതുന്നു. ഈ അസ്വസ്ഥതകൾ അവരുടെ ഉറക്കത്തെ ബാധിക്കുമെന്നും ഇത് പകൽ സമയത്ത് ക്ഷീണത്തിനും ഉൽപാദനക്ഷമത കുറയുന്നതിനും കാരണമാകും.

67
പ്രോസ്റ്റേറ്റ് വലുതാകുന്നത് മൂത്രനാളിയിലെ അണുബാധ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

ഈ സൂചനകളെ അവഗണിക്കുന്നത് അസ്വസ്ഥതകൾക്കപ്പുറം ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. പ്രോസ്റ്റേറ്റ് വലുതാകുന്നത് മൂത്രാശയത്തിന് കേടുപാടുകൾ, മൂത്രനാളിയിലെ അണുബാധ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

77
ജീവിതശൈലിയിലെ മാറ്റങ്ങൾ പ്രോസ്റ്റേറ്റ് വീക്കം കേസുകൾ കൂട്ടുന്നു.

ഇന്ത്യയിൽ 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ ഏകദേശം 50% പേർക്കും പ്രോസ്റ്റേറ്റ് വലുതാകൽ ഉണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങൾ പ്രോസ്റ്റേറ്റ് വീക്കം കേസുകൾ കൂട്ടുന്നതായി ആർക്കൈവ്സ് ഓഫ് ക്യാൻസർ സയൻസ് ആൻഡ് തെറാപ്പി വ്യക്തമാക്കുന്നു.

Read more Photos on
click me!

Recommended Stories