Asianet News MalayalamAsianet News Malayalam

Prostate Cancer : പ്രോസ്റ്റേറ്റ് ക്യാൻസർ ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

പുരുഷന്മാരെ ബാധിക്കുന്ന ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാം. 45 വയസ്സിന് താഴെയുള്ള പുരുഷന്മാരെയാണ് ഈ ക്യാൻസർ കൂടുതലും ബാധിക്കുന്നത്.

signs of prostate cancer you need to know
Author
First Published Sep 24, 2022, 10:23 PM IST

കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിൽ പുരുഷന്മാരിൽ വർദ്ധിച്ചുവരുന്ന ക്യാൻസർ കേസുകളുടെ പ്രധാന ഘടകമായി മാറിയത് പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങളാണ്. മൂത്രാശയ സംവിധാനവുമായി അടുത്ത ബന്ധമുള്ള പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് പ്രോസ്റ്റേറ്റ്. 

പുരുഷന്മാരെ ബാധിക്കുന്ന ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാം. 45 വയസ്സിന് താഴെയുള്ള പുരുഷന്മാരെയാണ് ഈ ക്യാൻസർ കൂടുതലും ബാധിക്കുന്നത്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളുടെ വളർച്ചയെയും വിഭജനത്തെയും നിയന്ത്രിക്കുന്ന ചില ശരീര രാസവസ്തുക്കളുടെയോ വളർച്ചാ ഘടകങ്ങളുടെയോ അസന്തുലിതാവസ്ഥ കാരണം ഇത് ഉണ്ടാകാം. പ്രോസ്റ്റേറ്റ് ക്യാൻസർ എന്നത് പ്രോസ്റ്റേറ്റിൽ ആരംഭിക്കുന്ന ക്യാൻസറാണ്. പുരുഷന്മാരിലെ വാൽനട്ട് ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് ബീജം ഉണ്ടാക്കാൻ സഹായിക്കുന്നു. കോശങ്ങൾ നിയന്ത്രണാതീതമായി വളരുമ്പോൾ പ്രോസ്റ്റേറ്റ് കാൻസർ ആരംഭിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. 

വാൾനട്ടോ ബദാമോ? ബിപി നിയന്ത്രിക്കാൻ ഏറ്റവും മികച്ചത് ഏതാണ്?

അസ്ഥികളിൽ വേദന, ക്ഷീണം, ശരീരഭാരം കുറയൽ എന്നിവയാണ് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ സാധാരണ ലക്ഷണങ്ങൾ. 
പ്രോസ്റ്റേറ്റ് കാൻസർ പടരുന്നതിന്റെ ലക്ഷണങ്ങളിലൊന്ന് കാലിൽ വീക്കം ഉണ്ടാകുന്നതാണ്. ക്യാൻസർ ലിംഫ് നോഡുകളിലേക്ക് പടർന്നാൽ അത് കാലുകളിൽ വലിയ രീതിയിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകും.

പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തുകയും പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കുകയും ചെയ്താൽ രോ​ഗം മാറ്റാനാകും. എന്നാൽ ഈ അവസ്ഥയെ കുറിച്ചുള്ള അവബോധമില്ലായ്മ മിക്ക കേസുകളിലും ഇത് മാരകമായ രോഗമായി മാറുന്നു. കാരണം രോഗികൾ വളരെ വൈകിയാകും രോ​ഗം കണ്ടെത്തുന്നത്.

പ്രധാനപ്പെട്ട ലക്ഷണങ്ങൾ..

രാത്രിയിൽ ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ
മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ
മൂത്രത്തിലോ ശുക്ലത്തിലോ രക്തം
സ്ഖലനസമയത്ത് പ്രശ്‌നം.
മലാശയത്തിലെ സമ്മർദ്ദം 
ഇടുപ്പ്, പെൽവിക് അല്ലെങ്കിൽ മലാശയ ഭാ​ഗത്ത് വേദന

ഈ മോശം ശീലങ്ങൾ ഒഴിവാക്കിയാൽ പ്രമേഹത്തെ തടയാം

 

 

Follow Us:
Download App:
  • android
  • ios