ക്യാൻസർ സാധ്യത കൂടും! ഈ ഭക്ഷണ പാനീയങ്ങൾ ഉടൻ നിർത്താം

Published : Jan 30, 2026, 02:41 PM IST

നമ്മുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണങ്ങളുടെ രുചിക്ക് പലപ്പോഴും നമ്മൾ അടിമപ്പെടാറുണ്ട്. അത്തരം ശീലങ്ങൾ ക്യാൻസർ പോലുള്ള അപകടകരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം. ക്യാൻസർ സാധ്യത വ‍‍ര്‍ധിപ്പിക്കുന്ന ചില ഭക്ഷണ പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.  

PREV
14
മധുരപലഹാരങ്ങൾ

സോഡ, മധുരപലഹാരങ്ങൾ എന്നിവ അമിതവണ്ണത്തിന് കാരണമാകും. അമിതവണ്ണം ക്യാൻസറിൻ്റെ ഒരു പ്രധാന കാരണമാണ്. ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ക്യാൻസർ കോശങ്ങൾ വളരാൻ ഇടയാക്കുകയും ചെയ്യും.

24
വറുത്തതും പൊരിച്ചതും

മാംസം വറുക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുമ്പോൾ അപകടകരമായ രാസവസ്തുക്കൾ ഉണ്ടാകുന്നു. ഇത് കോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കും. അതിനാൽ വേവിച്ച ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

34
സംസ്കരിച്ചതും റെഡ് മീറ്റും

സംസ്കരിച്ച ഭക്ഷണങ്ങൾ വൻകുടലിലെയും ആമാശയത്തിലെയും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. സമാനമായി, റെഡ് മീറ്റ് ഉയർന്ന ചൂടിൽ പാകം ചെയ്യുന്നത് കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉത്പ്പാദിപ്പിക്കും.

44
മദ്യപാനം

മദ്യപാനം സ്തനം, കരൾ, വായ എന്നിവിടങ്ങളിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. മദ്യം ശരീരത്തിൽ ഡിഎൻഎയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഉത്പ്പാദിപ്പിക്കുന്നു. അതിനാൽ മദ്യപാനം പൂർണ്ണമായും ഒഴിവാക്കുന്നതാണ് സുരക്ഷിതം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories