മുപ്പതുകളുടെ അവസാനം (35-39 വയസ്) എത്തിയവര്‍ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധിക്കാനുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും പോലെയുള്ള പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ താഴെപ്പറയുന്ന ആരോഗ്യ പരിശോധനകള്‍ നടത്തുന്നത് ഉചിതമാകും.
വിളർച്ച, അണുബാധകൾ, അടിസ്ഥാന ആരോഗ്യ പാറ്റേണുകള്‍ എന്നിവ മനസിലാക്കാന്‍ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് പരിശോധന (സിബിസി) സഹായിക്കും. അനീമിയ അഥവാ വിളര്‍ച്ച സ്‌ത്രീകളില്‍ സാധാരണയായി കാണുന്ന അവസ്ഥയാണ്. എന്നാല്‍ നേരത്തെ തന്നെ അനീമിയ കണ്ടെത്തുന്നത് ഊർജ്ജവും പ്രതിരോധശേഷിയും ഉറപ്പാക്കും.
26
2. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ ആന്‍ഡ് എച്ച്ബിഎ1സി
പ്രമേഹം തിരിച്ചറിയാന്‍ പൊതുവില്‍ നടത്താറുള്ള പരിശോധനയാണിത്. ഭക്ഷണം കഴിച്ച് എട്ട് മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമാണ് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ ആന്‍ഡ് എച്ച്ബിഎ1സി പരിശോധന നടത്തേണ്ടത്. ടൈപ്പ് 2 ഡയബറ്റീസ് ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപകമാണ് എന്നതിനാല്‍ പ്രമേഹ പരിശോധനയും ആരോഗ്യകരമായ ജീവിതശൈലികളും ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനമാണ്.
പലരിലും ഒരു നിശബ്‌ദ ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോള്‍. അതിനാല്‍ തന്നെ കൊളസ്‌ട്രോളുണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നത് ഗുണകരമാകും. ശരീരത്തില്‍ കൊഴുപ്പിന്‍റെ അളവില്‍ നേരിയ ഏറ്റക്കുറച്ചിലുകളാണ് ഉള്ളതെങ്കില്‍ അത് മിക്കവാറും ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. ഹൃദയ സംബന്ധമായ അപകടസാധ്യത മുന്‍കൂട്ടി കണ്ടെത്തി ഒഴിവാക്കാന്‍ ലിപിഡ് പൊഫൈല്‍ പരിശോധന സഹായിക്കും.
ഒരു നിശബ്‌ദ വെല്ലുവിളിയാണ് രക്തസമ്മര്‍ദ്ദം (ബിപി) എന്നത്. പലപ്പോഴും ഇതിന്‍റെ സൂചനകളൊന്നും ശരീരം പ്രകടമാക്കണമെന്നില്ല. ബിപി പരിശോധന ചിലവില്ലാത്തതും എളുപ്പം ചെയ്യാവുന്നതുമായതിനാല്‍ ഇടയ്‌ക്കിടയ്‌ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് നിങ്ങളെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും.
പലപ്പോഴും കരളിന്‍റെയും വൃക്കയുടേയും ആരോഗ്യത്തെ കുറിച്ച് നമ്മള്‍ വേണ്ടത്ര ബോധവാന്‍മാരാകാറില്ല. മിക്കപ്പോഴും ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് കരളിനും വൃക്കയ്‌ക്കും തകരാര്‍ സംഭവിക്കാറുള്ളത്. കരള്‍, വൃക്ക രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്താനും ചികിത്സിക്കാനും എല്‍എഫ്‌ടി, കെഎഫ്‌ടി പരിശോധനകള്‍ സഹായിക്കും.
66
6. തൈറോയ്‌ഡ് ഫങ്ഷന്‍ ടെസ്റ്റ്
പലരും പരിശോധിക്കാതെ ഒഴിവാക്കുന്ന ഒരു ടെസ്റ്റാണ് തൈറോയ്‌ഡുമായി ബന്ധപ്പെട്ടുള്ളത്. തൈറോയ്‌ഡിലെ പ്രശ്‌നങ്ങൾ സൂക്ഷ്‌മമായി പ്രത്യക്ഷപ്പെടാം. ക്ഷീണം, ഭാരത്തിലെ മാറ്റങ്ങൾ അല്ലെങ്കിൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെ തൈറോയ്‌ഡ് പ്രശ്‌നങ്ങള്‍ കൊണ്ട് സംഭവിക്കാം. തൈറോയ്‌ഡ് ഗ്രന്ഥിയിലെ തകരാറുകള്‍ നേരത്തെ തിരിച്ചറിയുന്നത് സുഗമമായ ചികിത്സയിലേക്ക് നയിക്കും. ഇതിനെല്ലാം പുറമെ ശരീരഭാരം ഇടയ്‌ക്കിടയ്‌ക്ക് അളക്കുന്നതും ആരോഗ്യകരമായ നിലയില്‍ നിലനിര്‍ത്തുന്നതും ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam