ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
പ്രമേഹമോ പ്രീ-ഡയബറ്റിസോ ഉള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നത് ഈ അവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണതകൾ തടയാനും മാനസികമായ ഉണർവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
29
ഗ്ലൂക്കോസിന്റെ അളവ് അസാധാരണമായി വർധിക്കുന്ന രോഗമാണ് പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായിരിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്താനും, ക്ഷീണം കുറയ്ക്കാനും, ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
39
കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധിക്കുക.
മുഴുവൻ ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാരാളം പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി നിലനിർത്താൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധിക്കുക.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി ദിവസം മുഴുവൻ വെള്ളം കുടിക്കുക
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കകളെ അമിതമായ പഞ്ചസാര പുറന്തള്ളാൻ സഹായിക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ പരിധിയിൽ നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി ദിവസം മുഴുവൻ വെള്ളം, ഹെർബൽ ടീ, കുറഞ്ഞ കലോറി അടങ്ങിയ പാനീയങ്ങൾ എന്നിവ കുടിക്കുക. പഴച്ചാറുകളും പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക.
59
യോഗ, ധ്യാനം, ആഴത്തിലുള്ള ശ്വസനരീതികൾ തുടങ്ങിയവ പരിശീലിക്കുക
മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ ശരീരം ഗ്ലൂക്കാഗോൺ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുകയും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. യോഗ, ധ്യാനം, ആഴത്തിലുള്ള ശ്വസനരീതികൾ തുടങ്ങിയവ പരിശീലിക്കുന്നത് സമ്മർദ്ദം നിയന്ത്രിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
69
ഉറക്കക്കുറവ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ചെയ്യാം.
മതിയായ ഉറക്കം ലഭിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഉറക്കക്കുറവ് ഇൻസുലിൻ സംവേദനക്ഷമതയെ (insulin sensitivity) ബാധിക്കുകയും, തൽഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ ഇടയാക്കുകയും ചെയ്തേക്കാം. ഇത് വിശപ്പ് വർദ്ധിപ്പിക്കാനും ശരീരഭാരം കൂടുന്നതിനും കാരണമായേക്കാം. കൂടാതെ, ഉറക്കക്കുറവ് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ചെയ്യാം.
79
കുറഞ്ഞ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ, കുറഞ്ഞ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കുകയും വേണം. വിളമ്പുന്ന ഭക്ഷണത്തിന്റെ അളവ് അളന്നുനോക്കുന്നതും ചെറിയ പാത്രങ്ങൾ ഉപയോഗിക്കുന്നതും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
89
ഭക്ഷണശേഷം നടക്കുകയോ ലഘുവായ വ്യായാമങ്ങൾ ചെയ്യുക.
ഭക്ഷണശേഷം നടക്കുകയോ ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് രക്തത്തിലുള്ള ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാൻ സഹായകമാണ്. 10 മുതൽ 15 മിനിറ്റ് വരെ നടക്കുന്നത് പോലും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
99
അവക്കാഡോ, ഒലിവ് ഓയിൽ, നട്‌സ് തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താനും സഹായിക്കുന്നു.
അവക്കാഡോ, ഒലിവ് ഓയിൽ, നട്‌സ് തുടങ്ങിയവയിൽ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകൾക്ക് ദഹനവും ഗ്ലൂക്കോസ് പുറത്തുവിടുന്ന പ്രക്രിയയും മന്ദഗതിയിലാക്കാൻ സാധിക്കും. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താനും സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam