സന്ധിവാതം നേരത്തെ തിരിച്ചറിയാം; ലക്ഷണങ്ങള്‍

Published : Sep 26, 2025, 12:45 PM IST

സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. 

PREV
18
സന്ധിവാതം നേരത്തെ തിരിച്ചറിയാം; ലക്ഷണങ്ങള്‍

സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങളെ തിരിച്ചറിയാം.

28
സന്ധികളിൽ വേദന

സ്ഥിരമായി സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക തുടങ്ങിയവ സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. 

38
മുട്ടുവേദന

മുട്ടുവേദന, നടുവേദന, തോളുവേദന തുടങ്ങിയവയും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്. 

48
ചലനങ്ങള്‍ക്ക് പരിമിതി നേരിടുക

സന്ധിവാതം മൂലം ചിലരില്‍ ചലനങ്ങള്‍ക്ക് പരിമിതിയും നേരിടാം.

58
ഇരുന്നിട്ട് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്

കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുന്നതും സന്ധിവാതത്തിന്‍റെ സൂചനയാകാം.

68
മുട്ടുമടക്കുമ്പോൾ വേദന

ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുന്നതും സൂചനയാണ്.

78
പനി, തൊലിയിൽ പാടുകൾ

ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ തുടങ്ങിയവയും പൊതുവെ കാണുന്ന ലക്ഷണങ്ങളാണ്.

88
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Read more Photos on
click me!

Recommended Stories