പിത്തനാളിയിലെ ക്യാൻസർ; ഈ 6 ലക്ഷണങ്ങൾ അവഗണിക്കരുത്

Published : Feb 27, 2026, 02:18 PM IST

അപൂർവ്വമായി കാണുന്നതും എന്നാൽ അതീവ മാരകവുമായ ഒരു ക്യാൻസറാണ് ബൈൽ ഡക്ട് ക്യാൻസർ. കൊളാൻജിയോകാർസിനോമ എന്നും ഇതിന് പേരുണ്ട്. പിത്തനാളികളിലാണ് ഈ ക്യാൻസർ ഉണ്ടാകുന്നത്.

PREV
18
എന്താണ് ബൈൽ ഡക്ട് ക്യാൻസർ?

കരളും പിത്താശയവും തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ കുഴലുകളാണ് പിത്തനാളികൾ അഥവാ ബൈൽ ഡക്ട്സ്. ദഹനപ്രക്രിയയിൽ ഇവയ്ക്ക് പ്രധാന പങ്കുണ്ട്. കൊഴുപ്പ് വിഘടിപ്പിക്കാൻ സഹായിക്കുന്ന പിത്തരസം (Bile) കൊണ്ടുപോകുന്നത് ഈ കുഴലുകളാണ്.

28
കൃത്യസമയത്ത് കണ്ടെത്തണം

രോഗം മൂർച്ഛിക്കുമ്പോൾ ഇത് കൂടുതൽ അപകടകരമാകും. കാരണം, ആ ഘട്ടത്തിൽ പലപ്പോഴും ശസ്ത്രക്രിയ ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരിക്കും. അതോടെ ചികിത്സ വളരെ ബുദ്ധിമുട്ടാകും.

38
ബൈൽ ഡക്ട് ക്യാൻസറിന്‍റെ ലക്ഷണങ്ങൾ

രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ വളരെ ചെറുതായതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്. എങ്കിലും, സാധാരണയായി കാണുന്ന ചില ലക്ഷണങ്ങൾ ഇവയാണ്:

48
ക്ഷീണം, വയറുവേദന

1. അസാധാരണമായ ക്ഷീണം

2. വാരിയെല്ലുകൾക്ക് താഴെ വേദന

3. വയറുവേദന

58
വിശപ്പില്ലായ്മ, ശരീരഭാരം കുറയുക

4. വിശപ്പില്ലായ്മ

5. പനിയോ ഛർദ്ദിയോ

6. ശരീരഭാരം കുറയുന്നത്

68
മഞ്ഞപ്പിത്തം

രോഗം മൂർച്ഛിക്കുമ്പോൾ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കാണാം. ഇതിൽ ചർമ്മത്തിനും കണ്ണിനും മഞ്ഞനിറം വരും. അതോടൊപ്പം ചർമ്മത്തിൽ ചൊറിച്ചിൽ, ഇളം നിറത്തിലുള്ള മലം, കടുത്ത നിറത്തിലുള്ള മൂത്രം എന്നീ ലക്ഷണങ്ങളും കാണാം.

78
ചികിത്സ

ലിവർ ഫംഗ്ഷൻ ടെസ്റ്റിലൂടെയും മറ്റ് പരിശോധനകളിലൂടെയും ഡോക്ടർമാർക്ക് ഈ രോഗം കണ്ടെത്താനാകും. ബൈൽ ഡക്ട് ക്യാൻസർ അപൂർവ്വമാണെങ്കിലും, ഇത് കണ്ടെത്താനും ചികിത്സിക്കാനും വൈകുന്നത് ജീവന് ഭീഷണിയാകാം. ശരിയായ സമയത്ത് ചികിത്സ തേടിയാൽ രോഗം നിയന്ത്രിക്കാൻ സാധിക്കും.

88
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories