പ്രോട്ടീന്റെ കുറവ് ; ശരീരം മുൻകൂട്ടി കാണിക്കുന്ന 8 ലക്ഷണങ്ങൾ

Published : Jun 24, 2026, 12:46 PM IST

പ്രോട്ടീന്റെ ശരീരത്തിന് വേണ്ട പ്രധാനപ്പെട്ടൊരു പോഷകമാണ്. പേശികളെ വളർത്താനും, പ്രതിരോധശേഷിയെ പിന്തുണയ്ക്കാനും, കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനുമെല്ലാം പ്രോട്ടീൻ സഹായിക്കുന്നു. 

PREV
18
പ്രോട്ടീന്റെ കുറവ് ; ശരീരം മുൻകൂട്ടി കാണിക്കുന്ന 8 ലക്ഷണങ്ങൾ

പ്രോട്ടീന്റെ ശരീരത്തിന് വേണ്ട പ്രധാനപ്പെട്ടൊരു പോഷകമാണ് പ്രോട്ടീൻ. പേശികളെ വളർത്താനും, പ്രതിരോധശേഷിയെ പിന്തുണയ്ക്കാനും, കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനുമെല്ലാം പ്രോട്ടീൻ സഹായിക്കുന്നു. പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകള്‍ കൊണ്ട് ഒരു വ്യക്തിയ്ക്ക് ‌ദിവസവും ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല. ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാതെ വരുമ്പോൾ ചില ലക്ഷണങ്ങൾ പ്രകടമാകും.

28
പൊട്ടുന്ന നഖങ്ങൾ അല്ലെങ്കിൽ അമിതമായ മുടി കൊഴിച്ചിൽ ‌അവ​ഗണിക്കരുത്

മുടിയും നഖങ്ങളും പെട്ടെന്ന് പൊട്ടുന്നതാണ് ആദ്യത്തെ ലക്ഷണം. മുടിയും നഖങ്ങളും പ്രധാനമായും പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ദുർബലമായ, പൊട്ടുന്ന നഖങ്ങൾ അല്ലെങ്കിൽ അമിതമായ മുടി കൊഴിച്ചിൽ ശരീരത്തിന് പ്രോട്ടീൻ ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം.

38
നിരന്തരമായ ക്ഷീണമോ ഊർജ്ജക്കുറവോ പല കാരണങ്ങളാൽ ഉണ്ടാകാം,

നിരന്തരമായ ക്ഷീണമോ ഊർജ്ജക്കുറവോ പല കാരണങ്ങളാൽ ഉണ്ടാകാം. പക്ഷേ പ്രോട്ടീൻ ആവശ്യത്തിന് കഴിക്കാത്തതിന് കാരണമായേക്കാം. പേശികളുടെ അളവ് നിലനിർത്തുന്നതിനും നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്താൻ സഹായിക്കുന്ന വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും പ്രോട്ടീൻ അത്യാവശ്യമാണ്.

48
എപ്പോഴും വിശപ്പ് തോന്നുന്ന അവസ്ഥയാണ് ആദ്യത്തെ ലക്ഷണം

എപ്പോഴും വിശപ്പ് തോന്നുന്ന അവസ്ഥയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. നന്നായി ഭക്ഷണം കഴിച്ചതിന് ശേഷവും അമിത വിശപ്പ് അനുഭവപ്പെട്ടാൽ ഒരിക്കലും അവ​ഗണിക്കരുത്. കുറഞ്ഞ പ്രോട്ടീൻ ഉപഭോഗമാകാം കാരണം. പ്രോട്ടീൻ അമിത വിശപ്പ് തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കുന്നു.

58
മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്നതാണ് മറ്റൊരു ലക്ഷണം.

മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്നതാണ് മറ്റൊരു ലക്ഷണം. സാവധാനം സുഖപ്പെടുന്നതായി തോന്നുന്ന മുറിവുകൾ, ചതവുകൾ അല്ലെങ്കിൽ പരിക്കുകൾ ശരീരത്തിന് വീണ്ടെടുക്കലിനെ പിന്തുണയ്ക്കാൻ കൂടുതൽ പ്രോട്ടീൻ ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു.

68
ഇടയ്ക്കിടെ നിരന്തരമായി ജലദോഷമോ അണുബാധയോ വരുന്നുണ്ടെങ്കിൽ

ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതിനും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും പ്രോട്ടീനുകൾ ആവശ്യമാണ്. ഇടയ്ക്കിടെ നിരന്തരമായി ജലദോഷമോ അണുബാധയോ വരുന്നുണ്ടെങ്കിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക.

78
കാലുകൾ, കണങ്കാലുകൾ എന്നിവിടങ്ങളിൽ വീക്കം ഉണ്ടാക്കുക ചെയ്യും

കഠിനമായ പ്രോട്ടീൻ കുറവ് കാലുകൾ, കണങ്കാലുകൾ എന്നിവിടങ്ങളിൽ വീക്കം ഉണ്ടാക്കുക ചെയ്യും. അസാധാരണമാണെങ്കിലും, സ്ഥിരമായി വീക്കം വരുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിക്കണം.

88
മധുരമുള്ള ഭക്ഷണങ്ങളോട് അമിതമായി ആ​ഗ്രഹം തോന്നുന്നതാണ് മറ്റൊരു ലക്ഷണം:

മധുരപലഹാരങ്ങൾക്കോ ​​സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾക്കോ ​​വേണ്ടിയുള്ള അമിത താൽപര്യം ‌ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെന്നതിന്റെ സൂചനയായിരിക്കാം. പ്രോട്ടീൻ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെയും നോക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories