ഈ ആറ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്, ബിപി കൂടിയതിന്റെയാകാം

Published : May 17, 2026, 10:17 AM IST

ഇന്ത്യയിലെ മുതിർന്നവരിൽ നാലിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് രക്താതിമർദ്ദം നേരിടേണ്ടി വരുന്നതായി ഇന്റർനാഷണൽ ജേണൽ ഓഫ് റിസർച്ച് ഓൺ ഹൈപ്പർടെൻഷനിൽ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

PREV
19
ഈ ആറ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്, ബിപി കൂടിയതിന്റെയാകാം

ഇന്ത്യയിലെ മുതിർന്നവരിൽ നാലിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് രക്താതിമർദ്ദം നേരിടേണ്ടി വരുന്നതായി ഇന്റർനാഷണൽ ജേണൽ ഓഫ് റിസർച്ച് ഓൺ ഹൈപ്പർടെൻഷനിൽ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആധുനിക ജീവിതശൈലി പ്രശ്നങ്ങൾ കാരണം 30 വയസ്സുള്ളവരിൽ ഇത് കൂടുതൽ സാധാരണമായി കാണപ്പെടുന്നു.

29
രക്താതിമർദ്ദം ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ ആരോഗ്യ അവസ്ഥകളിൽ ഒന്നാണ്

ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ ആരോഗ്യ അവസ്ഥകളിൽ ഒന്നാണ്. വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാക്കാതെ വർഷങ്ങളോളം ഇത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ബിപി പ്രശ്നം കണ്ടെത്തി കഴിയുമ്പോഴേക്കും പക്ഷാഘാതം, ഹൃദ്രോഗം അല്ലെങ്കിൽ വൃക്ക തകരാറുകൾ പോലുള്ള ഗുരുതരമായ സങ്കീർണതകൾ ഇതിനകം വികസിച്ചിട്ടുണ്ടാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. അതിന്റെ പ്രാരംഭ ഘട്ടത്തിൽ ശ്രദ്ധേയമായ ലക്ഷണങ്ങളില്ലാതെ വികസിക്കുകയും പുരോഗമിക്കുകയും ചെയ്യുന്നു.

39
മുപ്പതുകളിലെ ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലം രക്താതിമർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

മുപ്പതുകളിലെ ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലം രക്താതിമർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ജനിതക പശ്ചാത്തലം, ഉയർന്ന സോഡിയം ഉപഭോഗം, പുകവലി, പൊണ്ണത്തടി, മദ്യപാനം എന്നിവയെല്ലാം ബിപി കൂടുന്നതിന് കാരണമാകുന്നതായി ക്രോണിക് ഡിസീസ് ആൻഡ് ട്രാൻസിഷണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ബിപി കൂടിയാൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ ഇനി പറയുന്നത്.

49
ഇടയ്ക്കിടെ തലവേദന അനുഭവപ്പെടുന്നത് നിസാരമായി കാണരുത്

ഇടയ്ക്കിടെ തലവേദനയോ തലയിൽ സമ്മർദ്ദമോ അനുഭവപ്പെടുന്ന ഒരാളാണെങ്കിൽ, പ്രത്യേകിച്ച് രാവിലെ ഇത് ബിപി കൂടിയതിന്റെ ലക്ഷണമാകാം. അപ്പോൾ നിങ്ങളുടെ രക്തസമ്മർദ്ദത്തിന്റെ അളവ് പരിശോധിക്കേണ്ടതുണ്ട്. കാരണം അത് 120/80 mmHg യ്ക്ക് ഇടയിലായിരിക്കണം. ജോലി സമ്മർദ്ദം പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദത്തിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

59
എത്ര വിശ്രമിച്ചാലും വിട്ടുമാറാത്ത ക്ഷീണമാണ് മറ്റൊരു ലക്ഷണം.

എത്ര വിശ്രമിച്ചാലും വിട്ടുമാറാത്ത ക്ഷീണമാണ് മറ്റൊരു ലക്ഷണം. നിങ്ങൾക്ക് ദിവസവും വിശദീകരിക്കാനാകാത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ രക്തസമ്മർദ്ദ പരിശോധന ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധന നടത്തേണ്ടതുണ്ട്.

69
ദിവസവും തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ രക്തസമ്മർദ്ദത്തിന്റെ അളവ് നിരീക്ഷിക്കേണ്ടത് ആവശ്യമാണ്.

ഉയർന്ന രക്തസമ്മർദ്ദം തലകറക്കത്തിന് കാരണമാകും. പ്രത്യേകിച്ച് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ, ഇത് രക്തസമ്മർദ്ദത്തിന്റെ അളവിനെ ബാധിച്ചേക്കാം. ദിവസവും തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ രക്തസമ്മർദ്ദത്തിന്റെ അളവ് നിരീക്ഷിക്കേണ്ടത് ആവശ്യമാണ്.

79
ദീർഘനേരം ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക

പടികൾ കയറുന്നത് പോലുള്ള നേരിയ വ്യായാമത്തിനിടയിൽ ദീർഘനേരം ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. ഇത് ബിപി കൂടിയതിന്റെ ലക്ഷണമാകാം. രക്തസമ്മർദ്ദം വളരെ കൂടുതലാകുമ്പോൾ ശ്വാസകോശത്തെ ബാധിക്കപ്പെടും. അതിനാൽ, ആളുകൾക്ക് ശ്വാസതടസ്സം ഉണ്ടാകുന്നു. ഇതിനെ പൾമണറി ഹൈപ്പർടെൻഷൻ എന്ന് വിളിക്കുന്നു.

89
തുടർച്ചയായുള്ള ഉയർന്ന രക്തസമ്മർദ്ദം കാഴ്ചയെ ബാധിക്കാം.

രക്തസമ്മർദ്ദം വളരെ ഉയർന്നതും സ്ഥിരമായി ഉയർന്ന നിലയിൽ തുടരുന്നതും കണ്ണുകളിലെ രക്തക്കുഴലുകളെ ബാധിക്കുന്നു. തുടർച്ചയായി ഉയർന്ന രക്തസമ്മർദ്ദം കാഴ്ചയെ ബാധിക്കാനുള്ള സാധ്യത ഒരു ലക്ഷണമാണ്. അതിനാൽ, നിങ്ങളുടെ മങ്ങിയ കാഴ്ചയോ കണ്ണിന്റെ ആയാസമോ ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടതാണെങ്കിൽ ഒരു നേത്രരോഗവിദഗ്ദ്ധനെ കണ്ട് പരിശോധന നടത്തുക.

99
ശ്വാസകോശത്തിൽ രക്താതിമർദ്ദം ഉണ്ടാകുമ്പോൾ നെഞ്ചിലെ അസ്വസ്ഥതയോ ഹൃദയമിടിപ്പോ ഉണ്ടാകാം.

ശ്വാസകോശത്തിൽ രക്താതിമർദ്ദം ഉണ്ടാകുമ്പോൾ നെഞ്ചിലെ അസ്വസ്ഥതയോ ഹൃദയമിടിപ്പോ ഉണ്ടാകാം. ഇത് 30 വയസ്സുള്ള ആളുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. നെഞ്ചിലെ അസ്വസ്ഥതയോ ഹൃദയമിടിപ്പോ സാധാരണമാണെന്ന് കരുതുന്നതിനാൽ ആളുകൾ അത് അവഗണിക്കുന്ന പ്രവണത കാണിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories