ഹൃദയാഘാതം ; ശരീരം പ്രകടിപ്പിക്കുന്ന അഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Published : Sep 12, 2025, 09:13 PM IST

ഹൃദയാഘാതം ; ശരീരം പ്രകടിപ്പിക്കുന്ന അഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. A heart attack is a medical emergency. A heart attack usually occurs when a blood clot blocks blood flow to the heart. Without blood, tissue loses oxygen and dies.  

PREV
18
ഹൃദയാഘാതം

ഹൃദയാഘാതം ; ശരീരം പ്രകടിപ്പിക്കുന്ന അഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

28
ഹൃദയം

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ഹൃദയത്തിനുണ്ടാകുന്ന ഏതു പ്രശ്നവും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഹൃദയാഘാത സാധ്യത കുറയ്ക്കാനുള്ള ഒരു മാർഗം നേരത്തെയുള്ള രോഗനിർണയമാണ്.

38
ലക്ഷണങ്ങൾ

ഹൃദയാഘാതം പലതരം ലക്ഷണങ്ങൾ പ്രകടിപ്പിക്കാം. ചിലത് വളരെ നിസ്സാരമോ അസാധാരണമോ ആയതിനാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായി ആശയക്കുഴപ്പത്തിലാകും. ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റെയാകാം. അവ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

48
നെഞ്ചിന് കനം തോന്നുക

നെഞ്ചിന് കനമോ മുറുക്കമോ നെഞ്ചെരിച്ചിലോ ഉണ്ടെങ്കിൽ അത് ഹൃദയപ്രശ്നങ്ങളുടെ സൂചനയാകാം. ഈ ലക്ഷണങ്ങള്‍ പ്രകടമായാൽ ഉടൻ തന്നെ ചികിത്സ തേടുക.

58
അമിത ക്ഷീണം

പെട്ടെന്നുള്ളതും അസാധാരണവുമായ ക്ഷീണമാണ് മറ്റൊരു ലക്ഷണം. സാധാരണമാണെങ്കിലും പലപ്പോഴും തിരിച്ചറിയപ്പെടാത്ത ഒരു ലക്ഷണമാണ്.

68
ശ്വാസതടസം

നെഞ്ചിന് വേദന ഇല്ലാതെ തന്നെ ശ്വാസതടസം അനുഭവപ്പെടുന്നത് ഹൃദ്രോഗത്തിന്റെ ആദ്യ സൂചനയാകാം. പതിവുള്ള ജോലികൾ ചെയ്യുമ്പോഴോ വിശ്രമിക്കുമ്പോഴോ ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുക.

78
ഓക്കാനം അല്ലെങ്കിൽ ഛർദ്ദി

ഓക്കാനം അല്ലെങ്കിൽ ഛർദ്ദി വയറ്റിലെ രോഗമാണെന്ന് പലരും തെറ്റിദ്ധരിക്കപ്പെടും. ഛർദ്ദി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

88
വിയർക്കുകയും തലകറക്കവും

എപ്പോഴും വിയർക്കുകയും തലകറക്കവും അനുഭവപ്പെടുന്നതുമാണ് മറ്റൊരു ലക്ഷണം. വ്യക്തമായ കാരണമില്ലാതെ പെട്ടെന്ന് വിയർക്കുന്നത്, അല്ലെങ്കിൽ തലകറക്കം ഉണ്ടാകുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയായിരിക്കാം.

Read more Photos on
click me!

Recommended Stories