ബ്രെസ്റ്റ് ക്യാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Published : Jun 16, 2026, 04:21 PM IST

സ്തനാർബുദം എന്നത് സ്തനത്തിലെ അസാധാരണ കോശങ്ങൾ നിയന്ത്രണാതീതമായി വളർന്ന് ട്യൂമർ രൂപപ്പെടുന്ന ഒരു രോഗമാണ്. സ്വയം പരിശോധനകളിലൂടെയും മാമോഗ്രാമുകളിലൂടെയും നേരത്തെയുള്ള കണ്ടെത്തൽ അതിജീവന നിരക്ക് ഗണ്യമായി മെച്ചപ്പെടുത്തുന്നു.

PREV
17
ബ്രെസ്റ്റ് ക്യാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

സ്തനാർബുദം എന്നത് സ്തനത്തിലെ അസാധാരണ കോശങ്ങൾ നിയന്ത്രണാതീതമായി വളർന്ന് ട്യൂമർ രൂപപ്പെടുന്ന ഒരു രോഗമാണ്. സ്വയം പരിശോധനകളിലൂടെയും മാമോഗ്രാമുകളിലൂടെയും നേരത്തെയുള്ള കണ്ടെത്തൽ അതിജീവന നിരക്ക് ഗണ്യമായി മെച്ചപ്പെടുത്തുന്നു.

27
സ്തനാർബുദം ആരംഭിക്കുന്നത് സ്തനത്തിലെ ഒരു മുഴയിൽ നിന്നാണ്.

സ്തനാർബുദം ആരംഭിക്കുന്നത് സ്തനത്തിലെ ഒരു മുഴയിൽ നിന്നാണ്. ഇത് മുഴയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് മറ്റ് മേഖലകളിലേക്ക് വ്യാപിക്കും. ശരീരത്തിൻ്റെ നോഡുകൾ, രക്തചംക്രമണം വഴി ശ്വാസകോശം, കരൾ, മസ്തിഷ്കം, അസ്ഥി തുടങ്ങിയ മറ്റ് അവയവങ്ങളിലേക്കും ഇത് വ്യാപിക്കാമെന്നും ആരോ​ഗ്യവിദ​ഗ്ധർ‌ ചൂണ്ടിക്കാട്ടുന്നു.

37
നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുന്നത് പ്രധാനമാണ്.

പൊണ്ണത്തടി, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ്, കുട്ടികൾ ഇല്ലാതിരിക്കുന്നത്, മൂലയൂട്ടൽ കാലാവധി ചുരുക്കുക, മദ്യപാനം, ഹോർമോൺ ചികിത്സ എന്നിവയാണ് ബ്രെസ്റ്റ് ക്യാൻസറിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങളാണ്. ബി.ആർ.സി.എ ടെസ്റ്റിലൂടെ സ്തനാർബുദങ്ങളുണ്ടാകുന്ന സാധ്യത മുൻകൂട്ടി മനസിലാക്കി, അത് തടയാൻ സാധ്യത കൂടുതലായിരുന്നാലും, നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുന്നത് പ്രധാനമാണ്.

47
ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്

സ്തനങ്ങളിലോ കക്ഷത്തിലോ അനുഭവപ്പെടുന്ന വേദനയില്ലാത്ത മുഴകൾ, സ്തനത്തിന്റെ വലിപ്പത്തിലോ ആകൃതിയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ, മുലക്കണ്ണിൽ നിന്നോ ചർമ്മത്തിലോ ഉണ്ടാകുന്ന വ്യതിയാനങ്ങൾ നിറം മാറുന്നത്, ചുളിവുകൾ വീഴുന്നത് അല്ലെങ്കിൽ ഉള്ളിലേക്ക് വലിയുന്നത്, മുലക്കണ്ണിൽ നിന്ന് രക്തമോ മറ്റ് സ്രവങ്ങളോ വരുന്നത്സ സ്തനത്തിന്റെയോ മുലക്കണ്ണിന്റെയോ ഭാഗത്ത് വീക്കമോ ചുവന്ന നിറമോ കാണപ്പെടുക എന്നിവ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്.

57
ബ്രെസ്റ്റിലുണ്ടാകുന്ന എല്ലാ മുഴയും ക്യാൻസർ ആകണമെന്നില്ല.

ബ്രെസ്റ്റിലുണ്ടാകുന്ന എല്ലാ മുഴയും ക്യാൻസർ ആകണമെന്നില്ല. ബ്രെസ്റ്റിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന മുഴകൾ കാൻസർ അല്ലാത്ത രീതിയിലുള്ള ഫൈബ്രോഡിനോമിയ ആണ്. ബ്രെസ്റ്റിൽ മുഴകളോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ടെസ്റ്റുകൾ നടത്തണം.

67
മാമോഗ്രാം ബ്രെസ്റ്റ് ക്യാൻസർ സാധ്യത കണ്ടെത്താൽ സഹായിക്കുന്നു.

സ്ത്രീകൾ എല്ലാ മാസവും സ്വന്തം സ്തനങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളോ മുഴകളോ ഉണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് ശീലമാക്കണം. മാമോഗ്രാം ബ്രെസ്റ്റ് ക്യാൻസർ സാധ്യത കണ്ടെത്താൽ സഹായിക്കുന്നു. എക്സ്-റേ ഉപയോഗിച്ച് സ്തനങ്ങളുടെ ചിത്രമെടുക്കുന്ന പരിശോധനയാണിത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ക്യാൻസർ കണ്ടെത്താൻ ഇത് സഹായിക്കും. മറ്റ് പരിശോധനകളിൽ അൾട്രാസൗണ്ട് സ്കാൻ, എം.ആർ.ഐ (MRI), ബയോപ്സി (Biopsy) എന്നിവ ഉൾപ്പെടുന്നു.

77
ബ്രെസ്റ്റ് ക്യാൻസർ ബാധിക്കാനുള്ള ചില കാരണങ്ങൾ

ജനന നിയന്ത്രണ ഗുളികകളുടെ അമിതമായ ഉപയോഗം സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുകവലി സ്തനാര്ബുദത്തിനും കാരണമാകുന്നുണ്ട്. പുകവലി പരിപൂർണമായും ഒഴിവാക്കുക. പാസ്സീവ് സ്മോക്കിങ്ങും ഒഴിവാക്കുക.∙ ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് സ്തനാർബുദ സാധ്യത കൂട്ടുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories