ഭക്ഷണക്രമം പോലുള്ള ജീവിതശൈലി ഘടകങ്ങൾ സ്തനാർബുദ സാധ്യതയെ സ്വാധീനിക്കുമോ എന്ന് ഗവേഷകർ കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്. അത്തരത്തില്‍ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒക്ടോബര്‍ മാസം സ്തനാർബുദ അവബോധ മാസമായാണ് ആചരിക്കുന്നത്. സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും, പതിവ് സ്ക്രീനിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സ്തനാർബുദ അവബോധ മാസം ആരംഭിച്ചത്. ഭക്ഷണക്രമം പോലുള്ള ജീവിതശൈലി ഘടകങ്ങൾ സ്തനാർബുദ സാധ്യതയെ സ്വാധീനിക്കുമോ എന്ന് ഗവേഷകർ കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്. അത്തരത്തില്‍ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മുഴുധാന്യങ്ങൾ

നാരുകളാല്‍ സമ്പന്നമായ മുഴുധാന്യങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും.

2. പച്ചക്കറികൾ

ബ്രൊക്കോളി, കോളിഫ്ലവർ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികള്‍ ഈസ്ട്രജൻ മെറ്റബോളിസത്തെ മാറ്റുകയും ട്യൂമർ വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യും എന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

3. പഴങ്ങള്‍

നാരുകൾ, വിറ്റാമിനുകൾ, പോളിഫെനോളുകൾ തുടങ്ങിയവ അടങ്ങിയതിനാല്‍ പഴങ്ങള്‍ കഴിക്കുന്നതും സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും.

4. പയർവർഗങ്ങൾ

ബീൻസ്, പയർ, കടല തുടങ്ങിയ പയർവർഗങ്ങളിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും.

5. സോയ

സോയ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്തനാർബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

6. ഫ്ലക്സ് സീഡ്

ഈസ്ട്രജൻ മെറ്റബോളിസത്തെ നിയന്ത്രിക്കാനും സ്തനാർബുദ സാധ്യത കുറയ്ക്കാനും ഫ്ലക്സ് സീഡും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

7. ഫാറ്റി ഫിഷ്

ഒമേഗ-3 ഫാറ്റി ആസിഡിന് ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

8. നട്സ്

വാൾനട്സ്, ബദാം തുടങ്ങിയ നട്സുകൾ പോഷകസമൃദ്ധമാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ നട്സ് പതിവായി കഴിക്കുന്നത് മൊത്തത്തിലുള്ള ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

9. ഗ്രീൻ ടീ

ആന്‍റി- ട്യൂമര്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഗ്രീൻ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

10. വെളുത്തുള്ളി, ഉള്ളി

വെളുത്തുള്ളി, ഉള്ളി എന്നിവയിൽ ആന്റിഓക്‌സിഡന്റും ക്യാൻസർ വിരുദ്ധ ഗുണങ്ങളും അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് സ്തനാർബുദം ഉൾപ്പെടെയുള്ള വിവിധ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.