ബ്രെസ്റ്റ് ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ സ്ത്രീകൾ ഒരിക്കലും അവഗണിക്കരുതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കണ്ടെത്തിയാലും ക്യാൻസർ തിരിച്ചുവരാനുള്ള സാധ്യത 50 ശതമാനം വരെയാകാം.
ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമാണ്. ഇന്ത്യയിലെ നിരവധി സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തേണ്തിനാണ് അവബോധ മാസ ആചരിക്കുന്നത്. ഏകദേശം 76% സ്തനാർബുദ കേസുകളും ഇപ്പോൾ നേരത്തെ കണ്ടെത്തുന്നുണ്ടെന്ന് നാഷണൽ ബ്രെസ്റ്റ് ക്യാൻസർ ഓർഗനൈസേഷൻ വ്യക്തമാക്കുന്നു. ഈ നേരത്തെയുള്ള കണ്ടെത്തൽ ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്നു.
പ്രാരംഭ ഘട്ട സ്തനാർബുദം (ഘട്ടങ്ങൾ 0, 1, 2, അല്ലെങ്കിൽ 3) എന്നാൽ സ്തനത്തിലോ സമീപത്തുള്ള ലിംഫ് നോഡുകളിലോ ക്യാൻസർ കോശങ്ങൾ ഉണ്ടെന്നും എന്നാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നും അർത്ഥമാക്കുന്നു. ബ്രെസ്റ്റ് ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ സ്ത്രീകൾ ഒരിക്കലും അവഗണിക്കരുതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കണ്ടെത്തിയാലും ക്യാൻസർ തിരിച്ചുവരാനുള്ള സാധ്യത 50 ശതമാനം വരെയാകാം. സ്തനാർബുദ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ആരോഗ്യകരമായ ഭാരം നിലനിർത്തുക
അമിതഭാരം സ്തനാർബുദം വീണ്ടും വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. അതിനാൽ ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്.
വ്യായാമം ചെയ്യുക
പതിവായി വ്യായാമം ചെയ്യുന്നത് കാൻസറിന്റെ വളർച്ചയ്ക്ക് കാരണമാകുന്ന ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കുക. അവയിൽ ആന്റിഓക്‌സിഡന്റുകളും പ്രധാന പോഷകങ്ങളും അടങ്ങിയിരിക്കുന്നു.
പുകവലി ശീലം ഒഴിവാക്കുക.
പുകവലി സ്തനാർബുദം വീണ്ടും വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി സ്തനാർബുദ മരണനിരക്ക്, കാൻസർ ആവർത്തനം, ശസ്ത്രക്രിയാ സങ്കീർണതകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
മദ്യപാനം ഉപേക്ഷിക്കുക
മദ്യത്തിന്റെ ഉപയോഗം സ്തനാർബുദത്തിന് ഒരു പ്രധാനവും അപകട ഘടകമാണ്. മദ്യത്തിന് ഈസ്ട്രജന്റെ അളവ് വർദ്ധിപ്പിക്കാനും കഴിയും, ഇത് ഹോർമോൺ സെൻസിറ്റീവ് സ്തനാർബുദത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.


