കരൾ രോഗങ്ങൾ : ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ

Published : Aug 28, 2025, 02:23 PM IST

കരൾ രോഗങ്ങൾ : ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ.

PREV
19
കരൾ രോഗങ്ങൾ

കരൾ രോഗങ്ങൾ : ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ

29
കരൾ

മനുഷ്യ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. രക്തത്തിൽ നിന്നുള്ള വിഷവസ്തുക്കൾ നീക്കം ചെയ്യുക, പിത്തരസം ഉത്പാദിപ്പിക്കുക, പോഷകങ്ങൾ ശേഖരിക്കുക തുടങ്ങിയ ജോലികളാണ് കരളിനുള്ളത്.

39
കരൾ രോ​ഗങ്ങൾ

മദ്യപാനം, അണുബാധകൾ ഉൾപ്പടെയുള്ള പല കാരണങ്ങൾ കൊണ്ടും ഹെപറ്റൈറ്റിസ്, ഫാറ്റി ലിവർ ഡിസീസ്, സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ കരൾ രോ​ഗങ്ങൾ ഇന്ന് നിരവധി പേരിൽ കണ്ട് വരുന്നു.

49
രോഗലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ എത്രയും വേഗം തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. യഥാസമയം രോഗം കണ്ടെത്തിയാൽ അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും രോഗം പൂർണമായി മാറ്റിയെടുക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. കരൾ രോഗത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..

59
ചർമ്മത്തിൽ ചൊറിച്ചിൽ

ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് കരൾ രോഗത്തിന്റെ ലക്ഷണമാകാം. പ്രത്യേകിച്ച് കരളിന് പിത്തരസം ശരിയായി സംസ്കരിക്കാൻ കഴിയാതെ വരുമ്പോൾ. രക്തപ്രവാഹത്തിൽ പിത്തരസം അടിഞ്ഞുകൂടുന്നത് ചൊറിച്ചിൽ ഉണ്ടാക്കുക ചെയ്യും. രാത്രിയിലും കൈകളിലും കാലുകളിലും ചൊറിച്ചിൽ കൂടുതൽ തീവ്രമായിരിക്കും.

69
ചർമത്തിലും കണ്ണിലും മഞ്ഞനിറം

ചർമത്തിലും കണ്ണിലും മഞ്ഞനിറം കാണപ്പെടുന്നത് കരൾ രോഗങ്ങളുടെ സൂചനയായിരിക്കാം. രക്തത്തിൽ ബിലിറൂബിൻ എന്ന പിഗ്മെന്റ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറമാണ് മഞ്ഞപ്പിത്തം. ഇത് സാധാരണയായി കരൾ രോ​ഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

79
ഓർമ്മക്കുറവ്

സാധാരണയായി കരൾ ഫിൽട്ടർ ചെയ്യുന്ന വിഷവസ്തുക്കൾ രക്തപ്രവാഹത്തിൽ അടിഞ്ഞുകൂടുകയും തലച്ചോറിനെ ബാധിക്കുകയും ആശയക്കുഴപ്പം, ഓർമ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നതിനാൽ ഫാറ്റി ലിവർ ബ്രെയിൻ ഫോഗിന് കാരണമാകും. ഫാറ്റി ലിവർ രോഗം തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയ്ക്കുകയും തലച്ചോറിലെ കലകളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും.

89
വയറ് വേദന

വയറിന്റെ മുകളിൽ വലതു ഭാഗത്താണ് കരൾ സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുന്നത് അവഗണിക്കരുതെന്ന് ഡോക്ടമാർ പറയുന്നു.

99
ഓക്കാനം, വിശപ്പില്ലായ്മ

വയറിന് അസ്വസ്ഥത തോന്നുകയും ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയുകയും ചെയ്യുന്നതും കരൾ രോ​ഗത്തിന്റെ ലക്ഷണമാണ്.

Read more Photos on
click me!

Recommended Stories