പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ഏഴ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Published : Nov 14, 2025, 10:42 PM IST

പുരുഷന്മാരിൽ ഏറ്റവും സാധാരണവും എന്നാൽ അപകടകരവുമായ ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. symptoms of prostate cancer

PREV
19
പുരുഷന്മാരിൽ ഏറ്റവും സാധാരണവും എന്നാൽ അപകടകരവുമായ ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ

പുരുഷ പ്രത്യുത്പാദന വ്യവസ്ഥയിലെ ഒരു ചെറിയ ഗ്രന്ഥിയായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. ശസ്ത്രക്രിയ, റേഡിയേഷൻ, ഹോർമോൺ തെറാപ്പി എന്നിവയുൾപ്പെടെ ക്യാൻസറിന്റെ ഘട്ടത്തെ ആശ്രയിച്ച് ചികിത്സ രീതികൾ വ്യത്യാസപ്പെടുന്നു, നേരത്തെയുള്ള കണ്ടെത്തൽ ഫലങ്ങൾ മെച്ചപ്പെടുത്തുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ഏഴ് പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

29
ഉദ്ധാരണശേഷിക്കുറവാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

ഉദ്ധാരണശേഷിക്കുറവാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. ഞരമ്പുകളെയും രക്തക്കുഴലുകളെയും ക്യാൻസർ കോശങ്ങൾ ബാധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

39
പ്രോസ്റ്റേറ്റ് ക്യാൻസർ അസ്ഥികളിലേക്ക് പടർന്ന് പുറം, ഇടുപ്പ്, പെൽവിസ് തുടങ്ങിയ ഭാഗങ്ങളിൽ വേദനയുണ്ടാക്കാം

പ്രോസ്റ്റേറ്റ് ക്യാൻസർ അസ്ഥികളിലേക്ക് പടർന്ന് പുറം, ഇടുപ്പ്, പെൽവിസ് തുടങ്ങിയ ഭാഗങ്ങളിൽ വേദനയുണ്ടാക്കാം. ഈ വേദന സ്ഥിരമോ ഇടവിട്ടുള്ളതോ ആകാം, രാത്രിയിൽ വേദന ഉണ്ടാകുന്നു.

49
പെട്ടെന്ന് ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം.

 ക്യാൻസർ കോശങ്ങൾക്ക് ശരീരത്തിന്റെ മെറ്റബോളിസത്തിൽ മാറ്റം വരുത്താൻ കഴിയും, ഇത് അപ്രതീക്ഷിത ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു.

59
സ്ഥിരമായ ക്ഷീണം ഉണ്ടാകുന്നതും ബലഹീനതയോ തോന്നുന്നതുമാണ് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ മറ്റൊരു ലക്ഷണം

സ്ഥിരമായ ക്ഷീണം ഉണ്ടാകുന്നതും ബലഹീനതയോ തോന്നുന്നതുമാണ് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ മറ്റൊരു ലക്ഷണം. ക്യാൻസർ കോശങ്ങൾ സാധാരണ കോശ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

69
പ്രോസ്റ്റേറ്റ് ക്യാൻസർ മലാശയത്തെ ബാധിക്കുക ചെയ്യാം

പ്രോസ്റ്റേറ്റ് ക്യാൻസർ മലാശയത്തെ ബാധിക്കുകയും മലവിസർജ്ജനത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ഇതിൽ മലബന്ധം, വയറിളക്കം എന്നിവ ഉണ്ടാക്കാം.

79
പ്രോസ്റ്റേറ്റ് ക്യാൻസർ വീക്കം, വേദന എന്നിവയ്ക്ക് കാരണമാകും.

പ്രോസ്റ്റേറ്റ് ക്യാൻസർ ലിംഫറ്റിക് സിസ്റ്റത്തിൽ തടസ്സങ്ങൾ ഉണ്ടാക്കുകയും കാലുകളിലേക്ക് ദ്രാവകം അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യും. ഇത് വീക്കം, വേദന എന്നിവയ്ക്ക് കാരണമാകും.

89
പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചാൽ ശുക്ലത്തിൽ രക്തം ഉണ്ടാകാം

പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചാൽ ശുക്ലത്തിൽ രക്തം ഉണ്ടാകാം. ഇത് മറ്റ് രോ​ഗങ്ങളുടെ ലക്ഷണമായും കണക്കാക്കുന്നു.

99
മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണമാണ്

മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ഒരു സാധാരണ ലക്ഷണമാണെങ്കിലും അത് വ്യത്യസ്ത രീതികളിൽ പ്രകടമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ‌

Read more Photos on
click me!

Recommended Stories