ബ്ല‍ഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ​ഔഷധ ചായകൾ

Published : Nov 27, 2026, 11:34 AM IST

ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നവർക്ക് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് അപകടകരമാണ്.

PREV
17
ബ്ല‍ഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ​ഔഷധ ചായകൾ

ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നവർക്ക് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് അപകടകരമാണ്. ഇത് ഒഴിവാക്കാൻ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ കുറഞ്ഞ അളവ് കുറയുമ്പോൾ വിറയലും തലകറക്കവും പോലുള്ള ഗുരുതരമായ രോഗലക്ഷണങ്ങളിലേക്ക് നയിക്കുന്നു. കൃത്യസമയത്ത് കൈകാര്യം ചെയ്തില്ലെങ്കിൽ, ഈ അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ബ്ല‍ഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ​ഔഷധ ചായകളെ കുറിച്ചാണ് ഇനി പറയുന്നത്..

27
ഗ്രീൻ ടീ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഒരു പരിധിവരെ സഹായിച്ചേക്കാം

മധുരം ചേർക്കാത്ത ഗ്രീൻ ടീ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഒരു പരിധിവരെ സഹായിച്ചേക്കാം. കൂടാതെ, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഗ്രീൻ ടീയിൽ വളരെ കൂടിയ അളവിൽ ആന്റിഓക്സിഡന്റുകൾ, പ്രത്യേകിച്ച് കറ്റേച്ചിനുകളായ എപ്പി ഗാലോകറ്റേച്ചിൻ ഗാലേറ്റ് (EGCG) ധാരാളം അടങ്ങിയിട്ടുണ്ട്. ഇൻഫ്ലമേഷനും കൊളസ്ട്രോളും കുറയ്ക്കുന്നതിൽ ഇജിസിഡി ഫലപ്രദമാണ്.

37
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കറുവപ്പട്ട ചായ മികച്ചതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹവുമായി ബന്ധപ്പെട്ട സാധാരണ സങ്കീർണതകൾ കൈകാര്യം ചെയ്യാൻ സഹായിക്കാനും കറുവപ്പട്ട ചായയ്ക്ക് കഴിയുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇവ ശരീരത്തിൽ കൂടുതൽ കലോറി അടിഞ്ഞുകൂടുന്നത് ഒഴിവാക്കി വയർ കുറയ്ക്കാൻ സഹായിക്കുന്നു. ദഹനത്തെ മെച്ചപ്പെടുത്തിക്കൊണ്ട് കൂടുതൽ കലോറി എരിയിച്ചു കളയുന്നതിന് ഇത് സഹായം ചെയ്യും.

47
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ചെമ്പരത്തി ചായ പതിവായി കുടിക്കുന്നത് സഹായിക്കുന്നു.

ചെമ്പരത്തി ചായയിലെ ആന്തോസയാനിനുകൾ പോലുള്ള സംയുക്തങ്ങൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമതയെ പിന്തുണയ്ക്കാനും സഹായിച്ചേക്കാം. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ചെമ്പരത്തി ചായ പതിവായി കുടിക്കുന്നത് സഹായിക്കുന്നു.

57
ഇഞ്ചിയിൽ കാർബോഹൈഡ്രേറ്റുകളും കലോറിയും കുറവാണ്.

ഇഞ്ചിയിൽ കാർബോഹൈഡ്രേറ്റുകളും കലോറിയും കുറവാണ്. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ പ്രതികരണത്തെ സഹായിക്കാനും ഇഞ്ചി ചായയ്ക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് ആശ്വാസം നൽകാനും നല്ലതാണ്.

67
ചാമോമൈൽ ചായ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും അത് നിയന്ത്രിക്കുന്നതിന് സഹായിക്കാനും ചാമോമൈൽ ചായയ്ക്ക് സാധിച്ചേക്കാം. എന്നാൽ ഇത് പ്രമേഹത്തിനുള്ള മരുന്നുകൾക്ക് പകരമാവില്ല. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്ന പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ. ചെമ്പരത്തി ചായ കുടിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

77
ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉലുവ ഫലപ്രദമായ ഒരു പ്രതിവിധിയാണെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഉലുവയിട്ട ചായ കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഒരു പരിധിവരെ സഹായിച്ചേക്കാം. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉലുവ ഫലപ്രദമായ ഒരു പ്രതിവിധിയാണെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories