ആരോഗ്യകരമായ പ്രഭാത ദിനചര്യകൾ ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. ഉച്ചകഴിഞ്ഞുള്ള ചില ശീലങ്ങൾ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നതിലൂടെയോ ഇൻസുലിൻ സ്പൈക്കുകൾക്ക് കാരണമാകുന്നതിലൂടെയോ അപ്രതീക്ഷിതമായ ശരീരഭാരം വർദ്ധിപ്പിക്കുന്നു.
27
അമിതവണ്ണം പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്ക് കാരണമാകാം
ശരീരത്തിൽ അമിതമായ അളവിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അമിതവണ്ണം. പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം, ഉയർന്ന രക്തസമ്മർദ്ദം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകാം. ജീവിതശെെലിയിലെ ചില ശീലങ്ങൾ ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നു.
37
ഉച്ചഭക്ഷണമോ അത്താഴമോ ഒഴിവാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും
ഉച്ചഭക്ഷണമോ അത്താഴമോ ഒഴിവാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കലോറി ലാഭിക്കുമെന്ന് കരുതി ചിലർ ഉച്ചഭക്ഷണം ഒഴിവാക്കുന്നു. ഇത് പിന്നീട് അമിത വിശപ്പിന് കാരണമാകും. ഇത് അത്താഴ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നതിനോ അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിനോ കാരണമാകും.
അനാരോഗ്യകരമായ ലഘുഭക്ഷണം അമിതവണ്ണത്തിന് ഇടയാക്കും. ചിപ്‌സ്, കുക്കികൾ, പഞ്ചസാര പാനീയങ്ങൾ തുടങ്ങിയ അമിത വിശപ്പിനും അമിതവണ്ണത്തിനും കാരണമാകുന്നു. പകരം, പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ ശീലമാക്കുക.
57
ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭാരം കൂട്ടുന്നതിന് കാരണമാകുന്നു.
ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭാരം കൂട്ടുന്നതിന് കാരണമാകുന്നു. കൂടാതെ, ഭക്ഷണം കഴിക്കുന്നത് ഉദ്ദേശിച്ചതിലും കൂടുതൽ കലോറി ഉപഭോഗത്തിലേക്ക് നയിച്ചേക്കാം. മനസ്സോടെ ഭക്ഷണം കഴിക്കുകയും ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
67
മധുരമുള്ള കോഫി, എനർജി ഡ്രിങ്കുകൾ അല്ലെങ്കിൽ സോഡകൾ ഒഴിവാക്കുക
മധുരമുള്ള കോഫി, എനർജി ഡ്രിങ്കുകൾ അല്ലെങ്കിൽ സോഡകൾ പോലുള്ളവയിൽ കൂടുതൽ കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ കുറഞ്ഞ പോഷകങ്ങൾ മാത്രമേ നൽകുന്നുള്ളൂ. ഇവയ്ക്ക് പകരമായി കരിക്ക്, മോര്, പോലുള്ളവ കുടിക്കാവുന്നതാണ്.
77
തുടർച്ചയായി ദീർഘനേരം ഇരിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം
ദീർഘനേരം ഇരിക്കുന്നത് കൊഴുപ്പ് കത്തിക്കാൻ കാരണമാകുന്ന എൻസൈമുകളെ നിർജ്ജീവമാക്കുന്നു. പകരം ഇടയ്ക്കിടെ നടക്കുകയോ ലഘുവ്യായാമങ്ങൾ ചെയ്യുകയോ ചെയ്യുക. തുടർച്ചയായി ദീർഘനേരം ഇരിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം, നടുവേദന, പേശികളുടെ ബലഹീനത എന്നിവയ്ക്ക് കാരണമാകാം. ഇത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam