ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിച്ചേക്കാം. ആരോഗ്യവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. ഇത് വിറ്റാമിൻ ഡിയുടെ കുറവാകാം.
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും ഊർജ്ജം കുറയുന്നതും വിറ്റാമിൻ ഡിയുടെ കുറവ് മൂലം സംഭവിക്കുന്നതാണ്. ഇത് ഉറക്ക ക്ഷീണം ഉണ്ടാവാനും കാരണമാകാറുണ്ട്.
25
ശരീര വേദന
ശരീരവേദന, എല്ലുകളിൽ വേദന എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ കുറവ് മൂലം സംഭവിക്കുന്നതാണ്. നിരന്തരമായി ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം.
35
പേശികളിലെ ബലക്കുറവ്
പേശികൾ നന്നായി പ്രവർത്തിക്കുന്നതിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. ഇതിന്റെ കുറവ് പേശികളിൽ ബലക്കുറവ് ഉണ്ടാകുന്നതിന് കാരണമാകും.
മുടികൊഴിച്ചിൽ, ശരിയല്ലാത്ത മാനസികാവസ്ഥ എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഉണ്ടാകുന്നതാണ്.
55
അസുഖങ്ങൾ വരുക
ഇടയ്ക്കിടെ അസുഖങ്ങൾ വരുന്നതും രോഗ പ്രതിരോധശേഷി ഇല്ലാത്തതുകൊണ്ടാണ്. വിറ്റാമിൻ ഡിയുടെ കുറവ് പ്രതിരോധ ശേഷി കുറയാൻ കാരണമാകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam