പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, പ്രോസ്റ്റേറ്റ് ക്യാൻസറാകാം

Published : Jan 21, 2026, 11:43 AM IST

പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം.

PREV
18
പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, പ്രോസ്റ്റേറ്റ് ക്യാൻസറാകാം

പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

28
മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക

മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുന്നത് പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

38
ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക

ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയും തുടങ്ങിയവയും ചിലരില്‍ കാണപ്പെടാം.

48
മൂത്ര തടസ്സം, എരിച്ചില്‍

പ്രോസ്റ്റേറ്റ് ക്യാന്‍സർ മൂര്‍ച്ഛിക്കുന്നതനുസരിച്ച് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ എന്നിവയും ഉണ്ടാകാം. 

58
ഇടുപ്പ് വേദന

ഇടുപ്പ് വേദന, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ലുകള്‍ക്ക് വേദന തുടങ്ങിയവയും നിസാരമാക്കേണ്ട.

68
കാലുകള്‍ നീര്

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക, കാലുകള്‍ നീര് തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.

78
അമിത ക്ഷീണം

അകാരണമായി ശരീരഭാരം കുറയുക, അമിത ക്ഷീണം തുടങ്ങിയവയും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം കാണപ്പെടാം.

88
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories