ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.
യൂറിക് ആസിഡിന്റെ അളവ് കൂടുതലോ? കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ
യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
29
പ്യൂരിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്
പ്യൂരിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നതിന് ഇടയാക്കും. അതിനാൽ ഇവ നിയന്ത്രിക്കുക.
39
വെള്ളം ധാരാളം കുടിക്കുക
വെള്ളം ധാരാളം കുടിക്കുക. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് പുറന്തള്ളുന്നതിന് സഹായിക്കും.
49
ഫൈബര്‍
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
59
പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുക
പഞ്ചസാര, മധുര പാനീയങ്ങൾ തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക. കാരണം ഇവ യൂറിക് ആസിഡിന്റെ അളവ് കൂട്ടാം.
69
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍. കാരണം ഇവ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
79
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
വയറിലെ കൊഴുപ്പ് കുറച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് ആരോഗ്യപ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.
89
വ്യായാമം ചെയ്യുക
പതിവായി മുടങ്ങാതെ വ്യായാമം ചെയ്യുക.
99
അമിത മദ്യപാനം ഒഴിവാക്കുക
അമിത മദ്യപാനം ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. അതിനാല്‍ അമിത മദ്യപാനം ഒഴിവാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam