ഇന്ന് ഏപ്രിൽ 7. ലോകാരോഗ്യ ദിനമാണ്. ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം ശാസ്‌ത്രത്തൊടൊപ്പം എന്നാണ് 2026ലെ പ്രമേയം. എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
ഇന്ന് ഏപ്രിൽ 7. ലോകാരോഗ്യ ദിനമാണ്. ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം ശാസ്‌ത്രത്തൊടൊപ്പം എന്നാണ് 2026 ലെ പ്രമേയം. എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
210
ദിവസവും 20 മിനിറ്റ് നേരം വ്യായാമം ചെയ്യുക.
ദിവസവും 20 മിനിറ്റ് നേരം വ്യായാമം ചെയ്യുക. ഓട്ടം, നടത്തം പോലുള്ള വ്യായാമങ്ങൾ ഊര്‍ജ്ജനില നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല. മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
310
ഭക്ഷണങ്ങള്‍ എപ്പോഴും ആസ്വദിച്ച് കഴിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതും തടയുന്നു.
ആരോഗ്യമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഭക്ഷണം ആസ്വദിച്ച് കഴിക്കുക എന്നതും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതും തടയുന്നു.
അമിത ഫോൺ ഉപയോഗം ഉറക്കം കുറയ്ക്കാനും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനും കാരണമാകുന്നു
എപ്പോഴും ഫോൺ ഉപയോഗിക്കുന്ന ശീലം ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇത് ഉറക്കത്തെ ബാധിക്കാം. അമിത ഫോൺ ഉപയോഗം ഉറക്കം കുറയ്ക്കാനും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനും കാരണമാകുന്നു. ഉറങ്ങാന്‍ കിടക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പ് തന്നെ മൊബൈല്‍ പോലുള്ളവ മാറ്റിവയ്ക്കുക.
510
ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. കാരണം ഇത് സുഖമായ ഉറക്കം കിട്ടാൻ സഹായിക്കും
ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. കാരണം ഇത് സുഖമായ ഉറക്കം കിട്ടാൻ സഹായിക്കും. പല്ലിലെ പോടുകളും പല്ലുവേദനയും തടയാനും സഹായകമാണ്. ആരോഗ്യവും തിളക്കവുമുള്ള പല്ലുകൾക്കും മോണകളുടെ ആരോഗ്യത്തിനും വേണ്ടി രണ്ടു നേരം പല്ലുതേപ്പ് ശീലമാക്കണം.
610
ദിവസവും ഒരേ സമയം ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുക
ദിവസവും ഒരേ സമയം ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. കൃത്യമായ ഉറക്കം ബോഡി ക്ലോക്ക് നിയന്ത്രിക്കാന്‍ സഹായിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
710
ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക
ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വെള്ളത്തില്‍ നാരങ്ങ, കുക്കുമ്പര്‍ എന്നിവ ചേര്‍ന്ന് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
810
പുകവലി ശീലം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
പുകവലി ശീലം മാനസികാരോഗ്യ പ്രശ്നങ്ങൾ മുതൽ ശ്വാസകോശം, തൊണ്ട, വായ എന്നിവിടങ്ങളിലെ കാൻസറിനു വരെ ഈ പുകവലി കാരണമാകുന്നുണ്ട്. അതിനാൽ അവ ഒഴിവാക്കുക.
910
റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതല്ല.
റെഡി ടു ഈറ്റ് ഭക്ഷണങ്ങളും പായ്ക്കറ്റിൽ കിട്ടുന്ന ധാന്യങ്ങളും നാം ശീലമാക്കുന്നു. ഇവയെല്ലാം പ്രോസസ് ചെയ്തവയും പ്രിസർവേറ്റീവുകൾ ചേർന്നതുമാണ്. ഇവ സ്ഥിരമായി കഴിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.
1010
ഹോബികൾ ഒരാളെ ആരോഗ്യവും ദീർഘായുസ്സും ഉള്ളവരാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്
ഹോബികൾ ഒരാളെ ആരോഗ്യവും ദീർഘായുസ്സും ഉള്ളവരാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ കൂടുതൽ ആരോഗ്യമുള്ളവരും സന്തുഷ്ടരും ആണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ് വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam