ചര്‍മ്മത്തില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം

Published : Nov 17, 2025, 02:02 PM IST

പ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്.

PREV
18
ചര്‍മ്മത്തില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം

പ്രമേഹം മൂലം ചർമ്മത്തില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് പലര്‍ക്കും അറിവില്ല.

28
ബ്രൗണ്‍ നിറത്തിലുള്ള പാടുകള്‍

ബ്രൗണ്‍ നിറത്തിലായി തൊലിപ്പുറത്ത് കാണപ്പെടുന്ന ചെറിയ പാടുകള്‍ ചിലപ്പോള്‍ പ്രമേഹത്തിന്‍റെ സൂചനയാകാം.

38
കഴുത്തിലോ കക്ഷത്തിലോയുള്ള പാടുകള്‍

കഴുത്തിലോ കക്ഷത്തിലോ കാണുന്ന ഡാര്‍ക്ക് നിറത്തിലുള്ള പാടുകളും പ്രമേഹത്തിന്‍റെ സൂചനയാകാം.

48
മഞ്ഞ നിറത്തിലുള്ള തടിപ്പുകള്‍

ചർമ്മത്തിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള തടിപ്പുകളും നിസാരമായി കാണേണ്ട. കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞകലർന്ന കൊഴുപ്പും ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം.

58
വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം ചിലപ്പോള്‍ പ്രമേഹത്തിന്‍റെയാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാരും. ഇതുമൂലം ചര്‍മ്മം വരണ്ടതാകാനും കട്ടിയുള്ളതാകാനും സാധ്യതയുണ്ട്.

68
ഉണങ്ങാത്ത മുറിവുകള്‍

ഉണങ്ങാത്ത മുറിവുകളും ചിലപ്പോള്‍ പ്രമേഹം മൂലമാകാം.

78
ചര്‍മ്മം ചൊറിയുക

ചിലരില്‍ ചര്‍മ്മത്ത് ചൊറിച്ചിലും വരാം. അതും നിസാരമായി കാണേണ്ട.

88
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories