ഖമനെയിയും ഇറാന്‍ വന്‍തോക്കുകളും കൊല്ലപ്പെട്ടത് എങ്ങനെ, രഹസ്യവിവരങ്ങള്‍ പുറത്ത്

Published : Mar 01, 2026, 02:39 PM IST

എങ്ങനെയാണ് ഇസ്രായേല്‍ ആയത്തുല്ലാ ഖാംനഈയെ വധിച്ചത്? ഇറാന്‍ പ്രതിരോധത്തിന് ചുക്കാന്‍പിടിക്കുന്ന പ്രതിരോധവകുപ്പിന്റെയും ഇസ്‌ലാമിക റെവല്യൂഷനറി ഗാര്‍ഡ്‌സിന്റെയും തലവന്‍മാര്‍ അടക്കമുള്ള വന്‍തോക്കുകളെ ഒറ്റയടിക്ക് ഇല്ലാതാക്കിയത് എങ്ങനെയാണ്?

PREV
18

മുന്‍കൂട്ടിയുള്ള മുന്നറിയിപ്പുകള്‍. അതിന്റെ അടിസ്ഥാനത്തില്‍ എടുത്ത അതിസൂക്ഷ്മമായ കരുതല്‍ നടപടികള്‍. എന്നിട്ടും, എങ്ങനെയാണ് ഇസ്രായേല്‍ ഇറാന്‍ പരമാധികാര നേതാവ് ആയത്തുല്ലാ ഖാംനഈയെ വധിച്ചത്? ഇറാന്‍ പ്രതിരോധത്തിന് ചുക്കാന്‍പിടിക്കുന്ന പ്രതിരോധവകുപ്പിന്റെയും ഇസ്‌ലാമിക റെവല്യൂഷനറി ഗാര്‍ഡ്‌സിന്റെയും തലവന്‍മാര്‍ അടക്കമുള്ള വന്‍തോക്കുകളെ ഒറ്റയടിക്ക് ഇല്ലാതാക്കിയത് എങ്ങനെയാണ്? അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെയും യു എസ്, ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെയും രഹസ്യവിവരങ്ങള്‍ അന്വേഷിച്ച് ന്യൂയോര്‍ക്ക് ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

28

സി.ഐ.എ മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വിവരശേഖരണം. ഖമനെയി അടക്കമുള്ള ഉന്നതരുടെ നീക്കങ്ങളെ കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ വിശകലനം. ഇവയായിരുന്നു ഈ ഓപ്പറേഷനില്‍ നിര്‍ണായകമായത്. ആ വിവരങ്ങള്‍ അമേരിക്ക കൃത്യസമയത്ത് ഇസ്രായേലിന് നല്‍കി. ഇസ്രായേലില്‍നിന്ന് പറന്നുയര്‍ന്ന പോര്‍വിമാനങ്ങള്‍ അതീവകൃത്യതയോടെ ആക്രമണം നടത്തി. ഇറാനിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ഇടത്ത് ഉന്നതതലയോഗത്തിനിടെ മിസൈലാക്രമണം. ഖമനേയി ഉണ്ടായിരുന്ന തൊട്ടടുത്ത കെട്ടിടത്തിലും മിസൈലുകള്‍ വീണു. ഇങ്ങനെയാണ് ലോകത്തെ ഞെട്ടിച്ച ആ ഹൈ പ്രിസിഷന്‍ കൊലപാതകങ്ങള്‍ നടന്നത്.

38

ഇറാന് ഇരുട്ടടിയായി രാത്രിയില്‍ ആക്രമണം നടത്താനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍, പെട്ടെന്ന് ആ തീരുമാനം മാറ്റി. സുപ്രധാനമായ ഒരു വിവരം കിട്ടിയതായിരുന്നു കാരണം. ശനിയാഴ്ച രാവിലെ ടെഹ്റാന്‍ നഗരമധ്യത്തിലുള്ള ഒരു കേന്ദ്രത്തില്‍ ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നു. ഖമനെയിയും ആ സ്ഥലത്തുണ്ടാകും. അതായിരുന്നു സുപ്രധാനമായ ആ വിവരം.

48

ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസുകള്‍, ഖമനെയിയുടെ ആസ്ഥാനം, ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ എന്നിവ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലായിരുന്നു യോഗം നിശ്ചയിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് പാക്പൂര്‍, പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ, മിലിട്ടറി കൗണ്‍സില്‍ തലവന്‍ അഡ്മിറല്‍ അലി ഷംഖാനി, ഐ.ആര്‍.ജി.സി എയ്റോസ്പേസ് ഫോഴ്സ് കമാന്‍ഡര്‍ സയ്യിദ് മജീദ് മൂസാവി, ഡെപ്യൂട്ടി ഇന്റലിജന്‍സ് മിനിസ്റ്റര്‍ മുഹമ്മദ് ഷിറാസി തുടങ്ങിയവര്‍ യോഗത്തിനുണ്ടാവുമെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. അതോടെ രാത്രി നിശ്ചയിച്ച ഓപ്പറേഷന്‍ പകല്‍ നടത്താന്‍ തീരുമാനമായി.

58

സി.ഐ.എയാണ് ഈ ആക്രമണത്തിന്റെ കുന്തമുനയായത്. മാസങ്ങളായി ഖമനെയിയും ഇറാന്‍ ഉന്നതരും സിഐഎ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നീക്കങ്ങളെയും ഒളിത്താവളങ്ങളെയും കുറിച്ച് സി ഐ എയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അതിനിടെ പുതിയ ആക്രമണത്തിനുള്ള ഒരുക്കങ്ങള്‍. ആഴ്ചകളായി തങ്ങളുടെ രഹസ്യവിവരങ്ങള്‍ സൂക്ഷ്മമായി വിശകലനംചെയ്യുകയായിരുന്നു സിഐഎ.

68

ഇസ്രായേല്‍ സമയം രാവിലെ 6 മണിയോടെ യുദ്ധവിമാനങ്ങള്‍ താവളങ്ങളില്‍നിന്നും പറന്നുയര്‍ന്നു. കുറച്ചേ ഉണ്ടായിരുന്നുള്ളു വിമാനങ്ങള്‍. അവയില്‍, ഏറ്റവും കൃത്യമായി ലക്ഷ്യസ്ഥാനങ്ങള്‍ കരിച്ചുകളയുന്ന ദീര്‍ഘദൂര മിസൈലുകള്‍. വിമാനങ്ങള്‍ പുറപ്പെട്ട് രണ്ട് മണിക്കൂറും അഞ്ച് മിനിറ്റും കഴിഞ്ഞപ്പോള്‍ അതു സംഭവിച്ചു. ഇറാന്‍ സമയം രാവിലെ 9:40-ന്, ഉന്നതതല യോഗം നടക്കുന്ന ഗവ. കോമ്പൗണ്ടില്‍ മിസൈലുകള്‍ ആഞ്ഞുപതിച്ചു. യോഗത്തിനുവന്ന ഉന്നതര്‍ കോമ്പൗണ്ടിലെ ഒരു കെട്ടിടത്തിലും ഖമനെയി തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലുമായിരുന്നു.

78

തൊട്ടുപിന്നാലെ ആക്രമണം സ്ഥിരീകരിച്ച് ഒരു ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ ടെല്‍അവീവിലേക്ക് സന്ദേശമയച്ചു. 'ഇന്ന് രാവിലെ ടെഹ്റാനിലെ വിവിധയിടങ്ങളില്‍ ഒരേസമയം ആക്രമണം നടത്തി. ഇതില്‍ ഒരിടത്ത് ഇറാന്റെ രാഷ്ട്രീയ-സുരക്ഷാ മേഖലയിലെ ഉന്നതവ്യക്തികള്‍ ഒത്തുകൂടിയിരുന്നു. ഇതായിരുന്നു സന്ദേശം. ആ മെസേജ് നേരിട്ട് കണ്ട് ഉറപ്പുവരുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

88

ബെഞ്ചമിന്‍ നെതന്യാഹുവാണ് ഖമനെയി കൊല്ലപ്പെട്ടുവെന്ന വിവരംആദ്യമായി സൂചിപ്പിച്ചത്. പിന്നാലെ ഇസ്രായേല്‍ മാധ്യമങ്ങളില്‍ സൂചനകള്‍ വന്നു. ഖമനെയിയുടെ ആസ്ഥാനത്തിന്റെ സാറ്റലൈറ്റ് ഇമേജുകള്‍ പുറത്തുവന്നു. എന്നാല്‍, ഇറാന്‍ ആദ്യം മുതലേ ഇത് നിഷേധിച്ചു. ഖമനെയി സരേക്ഷിതനാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും അവര്‍ അറിയിച്ചു. പക്ഷേ, രാത്രി വൈകി പ്രസിഡന്റ് ഡൊണല്‍ഡ് ട്രംപ് ഖമനെയി കൊല്ലപ്പെട്ടുവെന്ന് ഔദേ്യാഗികമായി അറിയിച്ചു. അതിനുശേഷമാണ് ഇറാന്‍ ഈ വിവരം സ്ഥിരീകരിച്ചത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories