കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിരവധി ആളുകളെ ബാധിക്കുന്ന പ്രശ്നമാണ്. സമ്മർദ്ദം, ഉറക്കക്കുറവ്, ജനിതക ഘടകങ്ങൾ എന്നിവയെല്ലാം കറുപ്പ് ഉണ്ടാകുന്നതിന് ഇടയാക്കും. home remedies dark circles around eyes
കണ്ണിന് ചുറ്റും കറുപ്പുണ്ടോ? എങ്കിൽ ഇതാ അഞ്ച് പൊടിക്കെെകൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിരവധി ആളുകളെ ബാധിക്കുന്ന പ്രശ്നമാണ്. സമ്മർദ്ദം, ഉറക്കക്കുറവ്, ജനിതക ഘടകങ്ങൾ എന്നിവയെല്ലാം കറുപ്പ് ഉണ്ടാകുന്നതിന് ഇടയാക്കും. ആളുകളുടെ ദൈനംദിന ചർമ്മസംരക്ഷണ ശീലങ്ങളും ജീവിതശൈലി, സമ്മർദ്ദം, പാരിസ്ഥിതിക ഘടകങ്ങൾ, സ്ക്രീൻ സമയം എന്നിവ കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നതിന് ഇടയാക്കുന്നതായി ഇന്ത്യൻ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വീട്ടിലെ ചില ചേരുവകൾ ഉപയോഗിച്ച് തന്നെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ സാധിക്കും.
27
കണ്ണിന് മുകളിൽ വെള്ളരിക്ക വയ്ക്കുന്നത് കറുപ്പ് മാറ്റാൻ സഹായിക്കും.
വെള്ളരിക്ക വീക്കം കുറയ്ക്കുകയും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിന് തിളക്കം നൽകും. ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് കണ്ണിന് മുകളിൽ വെള്ളരിക്ക വയ്ക്കുന്നത് കറുപ്പ് മാറ്റാൻ സഹായിക്കും.
37
ഐസ് ക്യൂബ് ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പ് ഉണ്ടാകുന്നത് കുറയ്ക്കും.
ഐസ് ക്യൂബ് ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പ് മാറാനും കണ്ണിന്റെ ക്ഷീണം അകറ്റാനും സഹായിക്കും. രക്തക്കുഴലുകൾ ചുരുങ്ങുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ താൽക്കാലികമായി കറുപ്പ് ഉണ്ടാകുന്നത് കുറയ്ക്കും.
ഗ്രീൻ ടീ ബാഗുകൾ വീക്കം കുറയ്ക്കാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനും സഹായിച്ചേക്കാം.
ഗ്രീൻ ടീ ബാഗുകൾ വീക്കം കുറയ്ക്കാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനും സഹായിച്ചേക്കാം. ഗ്രീൻ ടീയിലെ കഫീൻ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
57
കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കും.
കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കും. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നതിലൂടെ ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാൻ സഹായിക്കും.
67
ബദാം ഓയിൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കും.
ബദാം ഓയിൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കുമെന്ന് ഏഷ്യൻ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
77
തണുത്ത പാൽ പഞ്ഞിയിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കുന്നത് ഡാർക്ക് സർക്കിൾസ് അകറ്റുന്നതിന് സഹായിക്കും.
തണുത്ത പാൽ പഞ്ഞിയിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കുന്നത് ഡാർക്ക് സർക്കിൾസ് അകറ്റുന്നതിന് സഹായിക്കും.