തൊണ്ടവേദന അലട്ടുന്നുണ്ടോ? വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന 6 പ്രതിവിധികൾ
വൈറസ് അണുബാധ (ജലദോഷം, പനി എന്നിവ) കാരണം തൊണ്ടയിൽ ഉണ്ടാകുന്ന വീക്കവും വേദനയുമാണ് തൊണ്ടവേദന. തൊണ്ടവേദനയ്ക്ക് വീട്ടിലും എളുപ്പത്തിൽ ചെയ്യാവുന്ന ചില പരിഹാരങ്ങൾ.
27
തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കാൻ ഇഞ്ചി ചായ ചൂടോടെ കുടിക്കുക
ചുമ, തൊണ്ടയിലെ അസ്വസ്ഥതകൾ എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായകമാണ് ഇഞ്ചി ചായ. ഇഞ്ചി ചായ തയ്യാറാക്കാൻ ഒരു കപ്പ് വെള്ളത്തിലേക്ക് കുറച്ച് കഷ്ണം പച്ചയിഞ്ചി ചേർത്ത് 5-10 മിനിറ്റ് നേരം ചെറുതീയിൽ തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് അല്പം തണുത്ത ശേഷം അല്പം തേൻ ചേർക്കുക. തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കാൻ ഇത് ചൂടോടെ അല്പാല്പമായി കുടിക്കുക.
37
വീടുകളിൽ പരമ്പരാഗതമായി തുളസി ചായ ഉപയോഗിച്ചുവരുന്നു
ശ്വസന സംബന്ധമായ അസ്വസ്ഥതകൾക്ക് പരിഹാരമായി വീടുകളിൽ പരമ്പരാഗതമായി തുളസി ചായ ഉപയോഗിച്ചുവരുന്നു. ഒരു കപ്പ് വെള്ളത്തിൽ 5-6 പുതിയ തുളസിയിലകൾ ഇട്ട് കുറച്ചുനേരം തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ചെറുചൂടോടെ കുടിക്കാവുന്നതാണ്. രുചി വർദ്ധിപ്പിക്കാൻ അല്പം തേൻ ചേർക്കാവുന്നതാണ്. ഇതൊരു ആശ്വാസകരമായ ഹെർബൽ പാനീയമാണ്.
വീക്കം കുറയ്ക്കാനുള്ള കഴിവുള്ള 'കുർക്കുമിൻ' (curcumin) എന്ന ഘടകം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു
വീക്കം കുറയ്ക്കാനുള്ള കഴിവുള്ള 'കുർക്കുമിൻ' (curcumin) എന്ന ഘടകം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഇളം ചൂടുള്ള പാലിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. പാൽ അമിതമായ ചൂടില്ലാത്ത അവസ്ഥയിലാകുമ്പോൾ അല്പം തേൻ കൂടി ചേർക്കാവുന്നതാണ്. ഉറങ്ങുന്നതിന് മുൻപ് ഇത് കുടിക്കുന്നത് തൊണ്ടയ്ക്കുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിച്ചേക്കാം.
57
നാരങ്ങ വെള്ളം തൊണ്ട വേദന കുറയ്ക്കുക ചെയ്യുന്നു
ഒരു ഗ്ലാസ് ഇളം ചൂടുള്ള നാരങ്ങ വെള്ളത്തിൽ ഒന്നോ രണ്ടോ ടീസ്പൂൺ തേനും കുറച്ച് തുള്ളി നാരങ്ങാനീരും ചേർത്ത് കുടിക്കുക. തേൻ തൊണ്ടയ്ക്ക് ആശ്വാസം നൽകുകയും, ചൂടുള്ള പാനീയം തൊണ്ടയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
67
കഫീൻ അടങ്ങിയിട്ടില്ലാത്ത ഒരു ഹെർബൽ പാനീയമാണ് ചാമോമൈൽ ടീ.
കഫീൻ അടങ്ങിയിട്ടില്ലാത്ത ഒരു ഹെർബൽ പാനീയമാണ് ചാമോമൈൽ ടീ. തൊണ്ട വരൾച്ചയോ അസ്വസ്ഥതയോ അനുഭവപ്പെടുമ്പോൾ ഇത് ആശ്വാസം നൽകുന്നു. ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു ചാമോമൈൽ ടീ ബാഗ് ഇട്ട് 5 മിനിറ്റ് നേരം വയ്ക്കുക.
77
ചൂടുവെള്ളത്തിൽ ഉപ്പിട്ട് തൊണ്ടയിൽ കൊള്ളുന്നതും തൊണ്ട വേദന കുറയ്ക്കും.
ചൂടുവെള്ളത്തിൽ ഉപ്പിട്ട് തൊണ്ടയിൽ കൊള്ളുന്നതും തൊണ്ട വേദന കുറയ്ക്കും. അര ടീസ്പൂൺ ഉപ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ കലക്കി ദിവസം പലതവണ ഗാർഗിൾ ചെയ്യാം. തൊണ്ടയിലെ അസ്വസ്ഥതകൾ കുറയ്ക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്നാണ് ഉപ്പുവെള്ളം ഉപയോഗിച്ച് തൊണ്ടയിൽ കൊള്ളുക എന്നത്.