കറിവേപ്പില ഇല്ലാത്ത അടുക്കളയെക്കുറിച്ച് ആർക്കും ചിന്തിക്കാൻ കഴിയില്ല. സാമ്പാർ മുതൽ പരിപ്പിന് വരെ കറിവേപ്പില ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. വീട്ടിൽ കറിവേപ്പില വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
വിത്ത് അല്ലെങ്കിൽ തൈ വെച്ചും കറിവേപ്പില എളുപ്പം നട്ടുവളർത്താൻ സാധിക്കും. വിത്തിട്ടാണ് നടുന്നതെങ്കിൽ ചെടി വളരാൻ കുറച്ച് സമയമെടുക്കും. അതിനാൽ തന്നെ തൈ നട്ടുപിടിപ്പിക്കുന്നതാണ് ഉചിതം.
25
സൂര്യപ്രകാശം
കറിവേപ്പിലയ്ക്ക് നല്ല രീതിയിലുള്ള സൂര്യപ്രകാശം ആവശ്യമാണ്. അതിനാൽ തന്നെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്താണ് കറിവേപ്പില നട്ടുവളർത്തേണ്ടത്.
35
വെള്ളം
കറിവേപ്പില ചെടിക്ക് വെള്ളം കൂടാനോ എന്നാൽ കുറയാനോ പാടില്ല. അമിതമായി വെള്ളമൊഴിക്കുന്നത് ചെടി പെട്ടെന്ന് നശിച്ചുപോകാൻ കാരണമാകുന്നു.
വളരുന്ന ഘട്ടത്തിൽ ചെടിക്ക് വളമിടുന്നത് നല്ലതായിരിക്കും. ഇത് ചെടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. അതേസമയം അമിതമായി ചെടിയിൽ വളമിടരുത്. ഇത് ചെടി ഇല്ലാതാവാൻ കാരണമാകുന്നു.
55
വെട്ടിവിടാം
ചെടി വളരുന്നതിന് അനുസരിച്ച് വെട്ടിവിടാൻ ശ്രദ്ധിക്കണം. അതേസമയം പഴുത്തതും കേടുവന്നതുമായ ഇലകളും നീക്കം ചെയ്യാൻ മറക്കരുത്.