മുറിച്ച ആപ്പിൾ കറുക്കാതിരിക്കാൻ ഇതാ ചില അടുക്കള ടിപ്പുകൾ

Published : May 30, 2026, 02:49 PM IST

മുറിച്ചുവെച്ച ആപ്പിൾ കറുക്കുന്നത് സാധാരണമാണ്. ഇത് കഴിക്കുന്നത് ദോഷമല്ലെങ്കിലും നിറം മാറിയ ആപ്പിൾ പലർക്കും ഇഷ്ടമല്ല. ഇത്തരത്തിൽ ആപ്പിൾ കറുക്കാതിരിക്കാൻ ഇതാ ചില അടുക്കള ടിപ്പുകൾ.

PREV
15
നാരങ്ങ വെള്ളം

ഒരു ഗ്ലാസ് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞതിന് ശേഷം മുറിച്ചുവെച്ചിരിക്കുന്ന ആപ്പിൾ ഈ വെള്ളത്തിൽ മുക്കിയെടുത്താൽ മതി. ഇത് ആപ്പിൾ കറുക്കുന്നത് ചെറുക്കും.

25
തേൻ വെള്ളം

ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം തേൻ ചേർത്ത് നന്നായി ഇളക്കാം. ശേഷം മുറിച്ചുവെച്ച ആപ്പിൾ ഈ വെള്ളത്തിൽ മുക്കിയെടുത്താൽ മതി.

35
ഉപ്പ് വെള്ളം

ആപ്പിൾ കറുക്കുന്നത് തടയാൻ ഉപ്പ് വെള്ളവും ഉപയോഗിക്കാവുന്നതാണ്. ഒരു ഗ്ലാസ് തണുത്ത വെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത് നന്നായി കലർത്താം. ശേഷം ആപ്പിൾ മുക്കിയെടുത്താൽ മതി.

45
വായുകടക്കാത്ത പാത്രം

മുറിച്ചുവെച്ച ആപ്പിൾ വായുകടക്കാത്ത പാത്രത്തിലാക്കി ഈർപ്പമുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് വെയ്ക്കാം. ഇത് ആപ്പിൾ കറുക്കുന്നതിനെ ചെറുക്കും.

55
നേരത്തെ മുറിച്ചുവെയ്ക്കരുത്

ആപ്പിൾ കഴിക്കുന്നതിന് മുമ്പ് മാത്രം മുറിക്കാം. ഇത് പെട്ടെന്ന് കറുക്കുന്നതിനെ തടയും. നേരത്തെ മുറിച്ചുവെയ്ക്കുന്നത് ആപ്പിളിന്റെ നിറം മാറാൻ കാരണമാകും.

Read more Photos on
click me!

Recommended Stories