മഴക്കാലത്ത് കൊതുക് കടിയേറ്റാൽ ചെയ്യേണ്ട 5 കാര്യങ്ങൾ

Published : May 19, 2026, 04:24 PM IST

മഴ വന്നതോടെ ചൂടിന് ആശ്വാസമുണ്ടെങ്കിലും ഈ സമയത്ത് പലതരം പ്രതിസന്ധികളാണ് നമ്മൾ നേരിടേണ്ടതായി വരുന്നത്. മഴയെത്തിയാൽ സ്ഥിരം ഉണ്ടാകുന്ന പ്രശ്നം കൊതുക് ശല്യമാണ്. കൊതുക് മൂലം ഉണ്ടാകുന്ന രോഗങ്ങളാണ് ഡെങ്കിപ്പനിയും, മലേറിയയും. കൊതുക് കടിയേറ്റാൽ ഇങ്ങനെ ചെയ്യൂ.

PREV
15
കറ്റാർവാഴ

കറ്റാർവാഴയിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ജെൽ കൊതുക് കടിയേറ്റ ഭാഗത്ത് നന്നായി തേച്ചുപിടിപ്പിച്ചാൽ മതി.

25
ഐസ് ക്യൂബ്

കൊതുക് കടിയേറ്റാൽ വീക്കം തടയാൻ ഐസ് ക്യൂബ് ഉപയോഗിക്കുന്നത് ഗുണകരമാണ്. ഇതൊരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് കൊതുക് കടിയേറ്റ ഭാഗത്ത് വെയ്ക്കാം.

35
ബേസിൽ

നിരവധി ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് ബേസിൽ. ഇതിന്റെ ഇല വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചതിന് ശേഷം കോട്ടൺ തുണിവെച്ച് കൊതുക് കടിയേറ്റ ഭാഗത്ത് ഒപ്പിയാൽ മതി.

45
തേൻ

തേനിൽ ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കൊതുക് കടിയേറ്റ ഭാഗത്ത് തേച്ചുപിടിപ്പിച്ചാൽ വീക്കവും ചൊറിച്ചിലും ഇല്ലാതാകും.

55
സവാള

കൊതുക് കടിയേറ്റാൽ ചൊറിച്ചിലും വീക്കവും തടയാൻ സവാള ഉപയോഗിക്കാവുന്നതാണ്. സവാള ചെറുതായി മുറിച്ചതിന് ശേഷം കടിച്ച ഭാഗത്ത് വെച്ചാൽ മതി.

Read more Photos on
click me!

Recommended Stories