ദോശ പാനിൽ ഒട്ടിപിടിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Published : Aug 10, 2026, 10:40 AM IST

ദോശ ചൂടോടെ മൊരിച്ചു കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ദോശ ചുടുമ്പോൾ പാനിൽ ഒട്ടിപിടിക്കുന്നത് പലരും അടുക്കളയിൽ നേരിടുന്ന പ്രശ്നമാണ്. ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, ദോശ നന്നായി ചുട്ടെടുക്കാം.

PREV
14
കാസ്റ്റ് അയൺ പാൻ

നല്ല ഗുണമേന്മയുള്ള കാസ്റ്റ് അയൺ പാൻ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ പാചകവും എളുപ്പമാവുകയുള്ളു.

24
പാൻ ചൂടാക്കാം

നന്നായി വൃത്തിയാക്കിയതിന് ശേഷം പാൻ ചെറുതീയിലിട്ട് നന്നായി ചൂടാക്കണം. ശേഷം ദോശ മാവ് ഒഴിവാക്കാം. ഇത് പാനിൽ ദോശമാവ് ഒട്ടിപിടിക്കുന്നത് തടയും.

34
ചൂട് കൂടാൻ പാടില്ല

പാൻ ചൂടാക്കുമ്പോൾ ചെറുതീയിലിടാൻ മറക്കരുത്. അമിതമായ ചൂടും പാൻ ശരിയായ രീതിയിൽ ചൂടാവാത്തതും ദോശ ഒട്ടിപ്പിടിക്കാൻ കാരണമാകും.

44
എണ്ണത്തുണി ഉപയോഗിച്ച് തുടയ്ക്കാം

ഓരോ തവണ ദോശ ചുട്ടെടുക്കുമ്പോഴും എണ്ണത്തുണി ഉപയോഗിച്ച് പാൻ തുടച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇത് പാൻ കൂടുതൽ മയമുള്ളതാകാൻ സഹായിക്കും.

Read more Photos on
click me!

Recommended Stories