പാൽ കട്ടിപിടിക്കുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

Published : Mar 17, 2026, 12:00 PM IST

ചായ, കോഫി തുടങ്ങി എന്തിനും വീട്ടിൽ പാൽ ആവശ്യമാണ്. എന്നാൽ ശരിയായ രീതിയിൽ ഇത് സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകും. പ്രത്യേകിച്ചും ചൂട് സമയങ്ങളിലാണ് പാൽ എളുപ്പം കേടാവുന്നത്. പാൽ എപ്പോഴും ഫ്രഷായിരിക്കാൻ ഇതാ ചില അടുക്കള പൊടിക്കൈകൾ.

PREV
15
റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കരുത്

തിളപ്പിക്കാത്ത പാൽ കൂടുതൽ നേരം റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കാൻ പാടില്ല. ഇത് പാലിൽ അണുക്കൾ വളരാൻ കാരണമാകും. തിളപ്പിച്ച് വെയ്ക്കുകയോ ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ ചെയ്യുന്നതാണ് ഉചിതം.

25
തിളപ്പിച്ചതിന് ശേഷം തണുപ്പാറാൻ വെയ്ക്കണം

തിളപ്പിച്ചതിന് ശേഷം പാൽ തണുപ്പാറാൻ വെയ്‌ക്കേണ്ടതുണ്ട്. പെട്ടെന്ന് തണുപ്പിക്കുന്നതിന് പകരം പതിയെ തണുപ്പിക്കാം. ഇത് അണുക്കൾ ഉണ്ടാവുന്നത് തടയുന്നു.

35
ഗ്ലാസ്, സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കാം

ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങളിൽ പാൽ സൂക്ഷിക്കാം. പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് പാലിൽ എളുപ്പം അണുക്കൾ ഉണ്ടാവാൻ കാരണമാകുന്നു.

45
കൂടുതൽ തവണ ചൂടാക്കരുത്

ചായയും കോഫിയുമൊക്കെ ഉണ്ടാക്കുന്നതിന് വേണ്ടി ഒരു ദിവസം പലതവണകളിലായി പാൽ നമ്മൾ ചൂടാക്കാറുണ്ട്. എന്നാൽ ഇടയ്ക്കിടെ ചൂടാക്കുന്നത്‌ പാലിന്റെ പോഷക ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകും.

55
ശക്തമായ ഗന്ധമുള്ള ഭക്ഷണ സാധനങ്ങൾ

ശക്തമായ ഗന്ധമുള്ള ഭക്ഷണ സാധനങ്ങൾക്കൊപ്പം പാൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് പാൽ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.

Read more Photos on
click me!

Recommended Stories