ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

Published : Mar 14, 2026, 02:03 PM ISTUpdated : Mar 14, 2026, 02:22 PM IST

പാചകവാതകത്തിനായി എല്ലാവരും നെട്ടോട്ടമോടുകയാണ്. ​ഗ്യാസ് തീർന്ന് കഴിഞ്ഞാൽ പിന്നീട് എല്ലാവരും ഉപയോ​ഗിക്കുന്നത് ഇൻഡക്ഷൻ കുക്കറാണ്. ഗ്യാസ് പോലെ ഒരിക്കലും തീർന്നു പോകില്ല എന്നതാണ് വലിയ ആശ്വാസം.

PREV
19
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

പാചകവാതകത്തിനായി എല്ലാവരും നെട്ടോട്ടമോടുകയാണ്. ​ഗ്യാസ് തീർന്ന് കഴിഞ്ഞാൽ പിന്നീട് എല്ലാവരും ഉപയോ​ഗിക്കുന്നത് ഇൻഡക്ഷൻ കുക്കറാണ്. ഗ്യാസ് പോലെ ഒരിക്കലും തീർന്നു പോകില്ല എന്നതാണ് വലിയ ആശ്വാസം.

29
ഇന്നത്തെ സാഹചര്യത്തിൽ എന്തുകൊണ്ടും സൗകര്യപ്രദം ഇൻഡക്ഷനാണ്

ഗ്യാസ് പോലെ ഓഫാക്കാൻ വേണ്ടി കാത്തു നിൽക്കേണ്ടതുമില്ല കാരണം ഒരു സമയം കഴിയുമ്പോൾ ഇൻഡക്ഷൻ താനേ ഓഫാകും. സ്ഥിരമായി ഉപയോഗിച്ചാൽ ചിലവ് കൂടും എന്നുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ എന്തുകൊണ്ടും സൗകര്യപ്രദം ഇൻഡക്ഷനാണ്.

39
ഗ്യാസടുപ്പുകള്‍ പോലെയല്ല, ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ.

ഗ്യാസടുപ്പുകള്‍ പോലെയല്ല, ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ. ഗ്ലാസ്ടോപ്പ് ഗ്യാസ് അടുപ്പുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ന് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ ലഭിക്കും. മാത്രമല്ല, വീട്ടില്‍ സോളാര്‍ ഉണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പാചകം ചെയ്യാനും ഇതുവഴി പറ്റും.

49
വൃത്തത്തിേനക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക

ഇൻഡക്ഷൻ കുക്കർ ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. കുക്കറിന്റെ പ്രതലത്തിൽ‍ കാണിച്ചിരിക്കുന്ന വൃത്തത്തിേനക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.

59
ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക

പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണ്.

69
പരന്ന അടിഭാഗമുള്ള പാത്രങ്ങൾ ഉപയോഗിക്കുക.

പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക. പരന്ന അടിഭാഗമുള്ള പാത്രങ്ങൾ ഉപയോഗിക്കുക.

79
ഒരു പാനല്‍ മാത്രമേ മുകളിലുള്ളൂ എന്നതിനാല്‍ ഇത് വളരെപ്പെട്ടെന്നു വൃത്തിയാക്കാം

ഒരു പാനല്‍ മാത്രമേ മുകളിലുള്ളൂ എന്നതിനാല്‍ ഇത് വളരെപ്പെട്ടെന്നു വൃത്തിയാക്കാം. ഇതിനായി ഡിഷ് സോപ്പ്, ബേക്കിംഗ് സോഡ, വിനാഗിരി, സെറാമിക് പ്രതലങ്ങൾക്കായി രൂപകൽപ്പന ചെയ്ത കുക്ക്ടോപ്പ് ക്ലീനർ എന്നിവ ഉപയോഗിക്കാം.

89
സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക

പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണ്‍ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.

99
സമയം സെറ്റ് ചെയ്തു വയ്ക്കാനും സാധിക്കും

പാത്രം വയ്ക്കുമ്പോൾ മാത്രമേ ഇൻഡക്ഷൻ കുക്കർ ഓൺ ആവുകയുള്ളൂ. കൂടാതെ സമയം സെറ്റ് ചെയ്തു വയ്ക്കാനും സാധിക്കും.

Read more Photos on
click me!

Recommended Stories