ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ

Published : Mar 17, 2026, 10:45 AM IST

ബാക്കി വരുന്ന ഭക്ഷണങ്ങൾ കേടുവരാതിരിക്കാൻ ഫ്രിഡ്ജിലാണ് നമ്മൾ സൂക്ഷിക്കാറുള്ളത്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയില്ല. അവ ഏതൊക്കെയാണെന്ന് അറിയാം.

PREV
16
എണ്ണ

എണ്ണ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ഇത് എണ്ണയുടെ ഘടനയിലും രുചിയിലും മാറ്റം ഉണ്ടാവാൻ കാരണമാകുന്നു.

26
സവാള

സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഫ്രിഡ്ജിൽ ഉണ്ടാകുന്ന ഈർപ്പവും തണുപ്പും സവാള പെട്ടെന്ന് കേടുവരാൻ കാരണമാകും.

36
വെളുത്തുള്ളി

വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഈർപ്പം തങ്ങി നിൽക്കുമ്പോൾ വെളുത്തുള്ളിയിൽ പൂപ്പൽ ഉണ്ടാവാനും പെട്ടെന്ന് കേടുവരാനും കാരണമാകും.

46
ഉരുളക്കിഴങ്ങ്

ഫ്രിഡ്ജിലെ അമിതമായ തണുപ്പ് ഉരുളക്കിഴങ്ങ് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അതിനാൽ ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.

56
വാഴപ്പഴം

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വാഴപ്പഴം പെട്ടെന്ന് പഴുക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇത് റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

66
തക്കാളി

തണുപ്പുള്ള, ഈർപ്പം ഇല്ലാത്ത സ്ഥലത്താവണം തക്കാളി സൂക്ഷിക്കേണ്ടത്. റൂം ടെമ്പറേച്ചറിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം.

Read more Photos on
click me!

Recommended Stories