മഴയെത്തിയതോടെ ചൂടിന് ആശ്വാസമായെങ്കിലും വീടുകളിൽ ഈ സമയത്ത് പലതരം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. മഴക്കാലത്ത് ഈർപ്പവും തണുപ്പും ഉണ്ടാകുന്നതോടെ ഇഴജന്തുക്കളുടെ ശല്യവും വർധിക്കുന്നു. ഇഴജന്തുക്കളെ അകറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
വാതിലുകളിലും ജനലുകളിലുമുള്ള വിടവുകൾ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് പുറത്ത് നിന്നും ഇഴജന്തുക്കൾ വീടിനുള്ളിൽ കയറുന്നത് തടയാൻ സഹായിക്കും.
25
പൂന്തോട്ടങ്ങൾ വൃത്തിയോടെ സൂക്ഷിക്കാം
മുറ്റത്തുള്ള പൂന്തോട്ടങ്ങൾ കാടുപിടിച്ചുകിടക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇത് ഇഴജന്തുക്കൾക്ക് മറഞ്ഞിരിക്കാൻ കൂടുതൽ സൗകര്യമാകുന്നു. എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
35
ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാം
ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ഉണ്ടാകുന്ന ഇടങ്ങളിൽ ഇഴജന്തുക്കളുടെ സാന്നിധ്യവും ഉണ്ടാകും. പ്രത്യേകിച്ചും മഴ സമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്.
രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ റിപ്പലന്റുകൾ ഉപയോഗിക്കാം. സുഗന്ധമുള്ള ചെടികൾ വളർത്തുന്നത് ഇഴജന്തുക്കളെ അകറ്റി നിർത്താൻ സഹായിക്കും.
55
മാലിന്യങ്ങൾ നീക്കം ചെയ്യും
വീടിനുള്ളിലും പുറത്തും മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് ഇഴജന്തുക്കളെ ആകർഷിക്കുന്നു. വീട് വൃത്തിയോടെ സൂക്ഷിക്കുന്നത് ഇത്തരം ജീവികൾ വരാനുള്ള സാധ്യത കുറയ്ക്കും.