തടി, പ്ലാസ്റ്റിക് കൊണ്ടുള്ള കട്ടിങ് ബോർഡുകൾ ദീർഘകാലം ഉപയോഗിക്കുന്നത് ഒഴിവാക്കാം. കാരണം ഇതിൽ അണുക്കൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കാലക്രമേണ പ്ലാസ്റ്റിക് പാത്രങ്ങളിൽ കേടുപാടുകൾ ഉണ്ടാവുകയും പ്ലാസ്റ്റിക്കിലുള്ള രാസവസ്തുക്കൾ ഭക്ഷണത്തിൽ അലിഞ്ഞുചേരുകയും ചെയ്യുന്നു.
സ്പോഞ്ചിൽ അണുക്കൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂന്ന് ആഴ്ചയിൽ കൂടുതൽ ഒരു സ്പോഞ്ച് ഉപയോഗിക്കാൻ പാടില്ല.
പഴക്കമുള്ള നോൺ സ്റ്റിക് പാൻ ഉപയോഗിക്കുന്നത് ഒഴിവാക്കണം. പോറലുള്ള നോൺ സ്റ്റിക് പാനിൽ നിന്നും വിഷാംശങ്ങൾ പുറന്തള്ളാൻ സാധ്യത കൂടുതലാണ്.
ദിവസങ്ങൾ കഴിയുംതോറും സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയിലും ഘടനയിലും മാറ്റങ്ങൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ഒരു വർഷത്തിൽ കൂടുതൽ ഇത് ഉപയോഗിക്കരുത്.
Ameena Shirin