അടുക്കളയിൽ ഗ്യാസ് ലീക്ക് ഉണ്ടാകുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട 6 കാര്യങ്ങൾ ഇതാണ്

Published : Dec 19, 2025, 07:08 PM IST

ഇന്ന് മിക്ക വീടുകളിലും ഗ്യാസ് സ്റ്റൗവാണ് ഉപയോഗിക്കുന്നത്. എന്നാൽ ഉപയോഗം കൂടിയതിന് അനുസരിച്ച് അപകടങ്ങളും വർധിക്കുന്നു. ഗ്യാസ് ചോർച്ചയും, തീപിടുത്തവുമെല്ലാം നിരന്തരം നമ്മൾ കേൾക്കുന്ന വാർത്തകളാണ്. ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.

PREV
16
വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കാം

അടുക്കളയിൽ നല്ല വായുസഞ്ചാരം കിട്ടുന്ന സ്ഥലത്താവണം എൽപിജി സിലിണ്ടർ വെയ്‌ക്കേണ്ടത്. അതേസമയം സിലിണ്ടർ ചരിച്ചു വെയ്ക്കുന്നത് പൂർണമായും ഒഴിവാക്കാം. ഇത് ഗ്യാസ് ചോർച്ച ഉണ്ടാവാൻ കാരണമാകുന്നു.

26
റബ്ബർ ഹോഴ്സ് പരിശോധിക്കാം

സിലിണ്ടറിൽ ഘടിപ്പിച്ചിരിക്കുന്ന റബ്ബർ ഹോഴ്‌സിൽ നിന്നുമാണ് ഗ്യാസ് ചോരാറുള്ളത്. കാലക്രമേണ ഈ റബ്ബർ ഹോഴ്‌സിൽ വിള്ളലുകൾ ഉണ്ടാകുകയും അതുവഴി ഗ്യാസ് ചോരാനും കാരണമാകുന്നു. ഇടയ്ക്കിടെ ഹോഴ്സ് പരിശോധിക്കാൻ മറക്കരുത്.

36
ചോർച്ച കണ്ടുപിടിക്കാൻ സോപ്പ്

സോപ്പ് ഉപയോഗിച്ച് ഗ്യാസ് ചോർച്ച കണ്ടുപിടിക്കാൻ സാധിക്കും. വെള്ളത്തിൽ സോപ്പ് കലർത്തിയതിന് ശേഷം സിലിണ്ടറിന്റെ വാൽവിൽ തേയ്ക്കാം. ബബിൾസ് വരുന്നുണ്ടെങ്കിൽ ഗ്യാസ് ചോർച്ചയുണ്ടെന്ന് മനസ്സിലാക്കാം.

46
റെഗുലേറ്റർ ഓഫ് ചെയ്യാം

സ്റ്റൗവിന്റെ നോബ് മാത്രം ഓഫ് ചെയ്തതുകൊണ്ട് കാര്യമില്ല. ഉപയോഗം കഴിയുമ്പോൾ റെഗുലേറ്റർ ഓഫ് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് അപകട സാധ്യത കുറയ്ക്കുന്നു.

56
ഗ്യാസിന്റെ ഗന്ധം

അടുക്കളയിൽ ഗ്യാസിന്റെ ഗന്ധം തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അതിനെ അവഗണിക്കരുത്. ഉടൻ തന്നെ റെഗുലേറ്റർ ഓഫ് ചെയ്യണം. വാതിലുകളും ജനാലകളും തുറക്കാനും മറക്കരുത്.

66
കത്തിപിടിക്കുന്ന വസ്തുക്കൾ മാറ്റാം

പ്ലാസ്റ്റിക് കവർ, പേപ്പർ ടവൽ, എണ്ണത്തുണികൾ എന്നിവ ഗ്യാസ് സ്റ്റൗവിന്റെ പരിസരത്തുനിന്നും മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം. ഇത് തീപിടുത്ത സാധ്യത കൂട്ടുന്നു.

Read more Photos on
click me!

Recommended Stories