അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് വിനാഗിരി. എന്നാൽ അടുക്കളയിൽ മാത്രമല്ല വിനാഗിരിക്ക് ഉപയോഗങ്ങൾ വേറെയുമുണ്ട്. വൃത്തിയാക്കുന്നത് മുതൽ കീടങ്ങളെ തുരത്താൻ വരെ വിനാഗിരിക്ക് സാധിക്കും. അലക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.
വിനാഗിരി ഉപയോഗിച്ച് വസ്ത്രങ്ങളെ മൃദുലമാക്കാൻ സാധിക്കും. കുറച്ച് വിനാഗിരി വെള്ളത്തിൽ ചേർത്ത് വസ്ത്രങ്ങൾ മുക്കിയെടുത്താൽ മതി. വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ അലക്കുമ്പോൾ ഫാബ്രിക് സോഫ്റ്റ്നർ ഡിസ്പെൻസറിൽ വിനാഗിരി ഒഴിച്ചാൽ മതി. വസ്ത്രങ്ങൾ മൃദുലമായി കിട്ടും.
26
വസ്ത്രങ്ങളിലെ ദുർഗന്ധം അകറ്റാം
ചില വസ്ത്രങ്ങളിൽ അലക്കിയതിന് ശേഷവും ദുർഗന്ധം തങ്ങി നിൽക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വസ്ത്രത്തിലെ ദുർഗന്ധം അകറ്റാൻ വിനാഗിരി വെള്ളത്തിൽ ചേർത്ത് കഴുകിയെടുത്താൽ മതി. ദുർഗന്ധം മാറിക്കിട്ടും.
36
കറ നീക്കം ചെയ്യാം
വസ്ത്രങ്ങളിലെ പറ്റിപ്പിടിച്ച കറയെ നീക്കം ചെയ്യാനും വിനാഗിരിക്ക് സാധിക്കും. ഒരു ടേബിൾസ്പൂൺ വിനാഗിരിയും ഒരു ടേബിൾസ്പൂൺ സോപ്പ് പൊടിയും ചേർത്തതിന് ശേഷം ഇത് കറ പുരണ്ട ഭാഗത്ത് തേച്ചുപിടിപ്പിച്ചാൽ മതി. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുക്കാവുന്നതാണ്.
മങ്ങിയ വസ്ത്രങ്ങൾ വെട്ടിത്തിളങ്ങാനും വിനാഗിരി മതി. ചൂടുവെള്ളത്തിൽ വിനാഗിരി ചേർത്തതിന് ശേഷം രാത്രി മുഴുവൻ വസ്ത്രങ്ങൾ വിനാഗിരി ലായനിയിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം വസ്ത്രങ്ങൾ സാധാരണയായി കഴുകുന്നതുപോലെ വൃത്തിയാക്കിയാൽ മതി. ഇത് മങ്ങിയ വസ്ത്രങ്ങൾ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. അതേസമയം വിനാഗിരിക്കൊപ്പം ബ്ലീച്ച് ഉപയോഗിക്കാൻ പാടില്ല.
56
നിറം മങ്ങുന്നത് തടയാം
കാലപ്പഴക്കം ഉണ്ടാകുംതോറും വസ്ത്രങ്ങളിലെ നിറം മങ്ങുന്നു. വിനാഗിരിയിൽ കുറച്ച് വെള്ളം ചേർത്തതിന് ശേഷം അതിലേക്ക് വസ്ത്രങ്ങൾ മുക്കിവയ്ക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി.
66
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
എല്ലാത്തരം വസ്ത്രങ്ങളും വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കുകയില്ല. ഓരോ വസ്ത്രത്തിന്റെ പിറകിലും ഒരു ലേബൽ കാണാൻ സാധിക്കും. അതിനനുസരിച്ച് മാത്രം വസ്ത്രങ്ങൾ അലക്കാം. അതേസമയം ഇലാസ്റ്റിസിറ്റിയുള്ള വസ്ത്രങ്ങൾ വിനാഗിരി ഉപയോഗിച്ച് അലക്കുന്നത് ഒഴിവാക്കണം. ഇത് വസ്ത്രത്തിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.