കൂടുതൽ പതഞ്ഞാൽ തുണി വെളുക്കുമോ? ഇനി അലക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം

Published : Feb 15, 2026, 01:06 PM IST

തുണി അലക്കുമ്പോൾ കൂടുതൽ പത വന്നാൽ അഴുക്ക് നന്നായി പോകുമെന്ന് നമ്മളിൽ പലരും കരുതാറുണ്ട്. എന്നാൽ വാഷിംഗ് മെഷീനിലായാലും കൈകൊണ്ടായാലും, ആവശ്യത്തിൽ കൂടുതൽ ഡിറ്റർജൻ്റ് ഉപയോഗിക്കുന്നത് തുണികൾ വൃത്തിയാക്കുന്നതിന് പകരം കൂടുതൽ ദോഷമാണ് ചെയ്യുന്നത്.

PREV
16
തുണിക്കും ആരോഗ്യത്തിനും ഒരുപോലെ ദോഷം

ഇന്നത്തെക്കാലത്ത് വാഷിംഗ് മെഷീൻ മിക്ക വീടുകളിലെയും ഒരവിഭാജ്യ ഘടകമാണ്. തുണിയുടെ തരം അനുസരിച്ച് പല 'മോഡുകൾ' ഉള്ളതുകൊണ്ട് അലക്കാൻ എളുപ്പവുമാണ്. എന്നാൽ നമ്മൾ സാധാരണയായി വരുത്തുന്ന ഒരു തെറ്റാണ് ഡിറ്റർജൻ്റ് കൂടുതൽ ഉപയോഗിക്കുന്നത്. കൂടുതൽ പതഞ്ഞാൽ തുണി കൂടുതൽ വൃത്തിയാകുമെന്നാണ് പലരുടെയും ധാരണ. സത്യത്തിൽ, ഇത് തുണിക്കും നമ്മുടെ ആരോഗ്യത്തിനും ഒരുപോലെ ദോഷകരമാണ്.

26
കൂടുതൽ ഡിറ്റർജൻ്റ് ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?

നമ്മൾ ഡിറ്റർജൻ്റ് അധികമായി ഉപയോഗിക്കുമ്പോൾ, അത് തുണികളിൽ നിന്ന് പൂർണ്ണമായി പോകാതെ നൂലിഴകളിൽ പറ്റിപ്പിടിച്ചിരിക്കും. ഇത് പുറത്തുനിന്നുള്ള പൊടിയും അഴുക്കും തുണിയിലേക്ക് ആകർഷിക്കാൻ കാരണമാകും. അതോടെ തുണികൾ പെട്ടെന്ന് മുഷിയും. മാത്രമല്ല, തുണിയുടെ മാർദ്ദവം നഷ്ടപ്പെട്ട് പെട്ടെന്ന് കേടാകും. ഇതിനെല്ലാം പുറമെ, തുണിയിൽ തങ്ങിനിൽക്കുന്ന ഈ രാസവസ്തുക്കൾ ചർമ്മത്തിൽ ചൊറിച്ചിലും അലർജിയും പോലെയുള്ള പ്രശ്നങ്ങളുണ്ടാക്കാം.

36
വാഷിംഗ് മെഷീനിൽ എത്ര ഡിറ്റർജൻ്റ് ഉപയോഗിക്കണം?

ഡിറ്റർജൻ്റിൻ്റെ അളവ് തുണിയുടെ ഭാരം, വെള്ളത്തിൻ്റെ കട്ടി, അഴുക്കിൻ്റെ തോത് എന്നിവയെ ആശ്രയിച്ചിരിക്കും. 

ലോഡ് അനുസരിച്ച്: സാധാരണ അഴുക്കുള്ള ഏകദേശം 3 കിലോ തുണിക്ക് (മീഡിയം ലോഡ്) 2 ടേബിൾസ്പൂൺ ഡിറ്റര്‍ജന്റോ 30 മില്ലി ലിക്വിഡോ മതി. 5 കിലോ വരെയുള്ള ഹെവി ലോഡിന് 3-4 ടേബിൾസ്പൂൺ ഡിറ്റര്‍ജന്റ് ഉപയോഗിക്കാം. 

ടോപ്പ് ലോഡ് മെഷീൻ: ഇതിൽ വെള്ളം കൂടുതൽ വേണം. അതിനാൽ മീഡിയം ലോഡിന് 60 മില്ലിയും വലിയ ലോഡിന് 90 മില്ലി വരെയും ലിക്വിഡ് ഡിറ്റർജൻ്റ് ഉപയോഗിക്കാൻ നിർദ്ദേശിക്കാറുണ്ട്. 

ഒരു പ്രധാന ടിപ്പ്: തുണി അലക്കി കഴിഞ്ഞിട്ടും പത പോകാതിരിക്കുകയോ അല്ലെങ്കിൽ തുണിയിൽ വഴുവഴുപ്പ് തോന്നുന്നോ ഉണ്ടെങ്കിൽ, അടുത്ത തവണ ഡിറ്റർജൻ്റിൻ്റെ അളവ് 20-25% വരെ കുറയ്ക്കുക.

46
തുണിയുടെ തരം അനുസരിച്ച് ഡിറ്റർജൻ്റ് ഉപയോഗിക്കാം

കനം കുറഞ്ഞ തുണികൾ: ദിവസവും ഉപയോഗിക്കുന്ന 6-7 ഷർട്ടുകൾ അല്ലെങ്കിൽ ടീ-ഷർട്ടുകൾക്ക് 1 മുതൽ 1.5 സ്പൂൺ വരെ ഡിറ്റര്‍ജന്റ് മതി. 

കട്ടിയുള്ള തുണികൾ: ജീൻസ്, ടവ്വൽ, ബെഡ്ഷീറ്റ് എന്നിവ കൂടുതൽ വെള്ളം വലിച്ചെടുക്കുന്നതിനാൽ 2 സ്പൂൺ വരെ ഡിറ്റർജൻ്റ് ഉപയോഗിക്കാം. 

സിൽക്ക്, കമ്പിളി പോലെയുള്ള തുണികൾക്ക് അര മുതൽ ഒരു സ്പൂൺ വരെ വീര്യം കുറഞ്ഞ ലിക്വിഡ് ഡിറ്റർജൻ്റ് മാത്രം ഉപയോഗിക്കുക. 

കുട്ടികളുടെ വസ്ത്രങ്ങൾ: ഇവയ്ക്ക് കെമിക്കൽ കുറഞ്ഞ ഡിറ്റർജൻ്റ് ഉപയോഗിക്കണം. ശേഷം നന്നായി വെള്ളത്തിൽ കഴുകി (Rinse) എടുക്കാനും മറക്കരുത്.

56
കൈകൊണ്ട് അലക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ
കൈകൊണ്ട് തുണി അലക്കുമ്പോൾ ഒരു കണക്കുമില്ലാതെ ഡിറ്റർജൻ്റ് ഇടുന്ന ശീലം പലർക്കുമുണ്ട്. ഇത് തെറ്റാണ്. 4-8 ലിറ്റർ വെള്ളത്തിലേക്ക് 1 ടീസ്പൂൺ ഡിറ്റർജൻ്റ് ഉപയോഗിക്കുക. 10-15 ലിറ്റർ വെള്ളമാണെങ്കിൽ ഏകദേശം 2 ടീസ്പൂൺ ഉപയോഗിക്കാം.
66
ഈ കാര്യം ഓർമ്മയിരിക്കട്ടെ
ഡിറ്റർജൻ്റ് പൊടി എപ്പോഴും ആദ്യം വെള്ളത്തിൽ നന്നായി ലയിപ്പിച്ച ശേഷം മാത്രം തുണികൾ ഇടുക. പൊടി നേരിട്ട് തുണിയുടെ മുകളിലേക്ക് ഇട്ടാൽ അവിടെ കറ പിടിക്കാൻ സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories