സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ

Published : Dec 15, 2025, 03:17 PM IST

ഒരു പവന് ഒരു ലക്ഷം രൂപയെന്ന വിലയിലേക്ക് എത്താൻ ഏറെ അകലമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വെള്ളിയാഴ്ച ഒരു ദിവസം തന്നെ മൂന്ന് തവണയാണ് സ്വർണവില കുതിച്ചുയർന്നത്. സ്വർണവില ഇത്തരത്തിൽ പിടിവിട്ട് പോവുന്നതിലെ വില്ലൻ ഇവരാണ്

PREV
18
ഫെഡറൽ റിസർവ്വ്

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്കിൽ വരുന്ന മാറ്റമാണ് മൂല്യമേറിയ ലോഹങ്ങളുടെ വില കുത്തനെ ഉയരുന്നതിലെ കാരണങ്ങളിലൊന്ന്. കഴിഞ്ഞ ദിവസം അടിസ്ഥാന പലിശ നിരക്കിൽ കാൽ ശതമാനം കുറവാണ് ഫെഡറൽ റിസ‍ർവ്വ് ബാങ്ക് വരുത്തിയത്. അടുത്ത വർഷവും പലിശ കുറയ്ക്കുമെന്ന സൂചനയാണ് ഫെഡറൽ റിസർവ് ബാങ്ക് വിശദമാക്കിയത്. ഇത് ഇനിയും സ്വർണ വില ഉയരുമെന്ന സൂചനയാണ് നൽകുന്നത്.

28
ഡോളറും ബോണ്ടുകളും ഇടിഞ്ഞതോടെ നിക്ഷേപകർക്ക് പ്രിയം സ്വ‍ർണം

ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഇടിയുന്നതോടെ സുരക്ഷിത നിക്ഷേപമായി കാണുന്നത് സ്വർണത്തെയാണ്. ഈ ഡിമാൻഡ് വെള്ളിക്കും സ്വർണത്തിനും ആവശ്യക്കാരെ കൂട്ടുന്നു. ആഗോള വിപണിയിൽ ഉൾപ്പെടെ യുഎസ് ഡോളറിന്റെ ഉപയോഗം കുറയുകയും ചെയ്യുന്നത് സ്വർണത്തിൽ നിക്ഷേപിക്കുക എന്ന സേഫ് സോണിലേക്ക് ആളുകളെ എത്തിക്കുന്നുണ്ട്

38
വ്യാപാരക്കരാറിലെ തീരുമാനമില്ലായ്മ

ഇന്ത്യയിൽ സ്വർണ വില കുതിച്ചുയരുന്നതിൽ ഇന്ത്യ യുഎസ് വ്യാപാര കരാർ വൈകുന്നതും കാരണമാകുന്നത്. വിദേശ നിക്ഷേപം പിൻവലിക്കുന്നതിനാൽ രൂപയുടെ മൂല്യം ഇടിയുന്നു.

48
ചൈന സ്വ‍ർണം വാങ്ങിക്കൂട്ടുന്നത്

ലോകത്ത് സ്വർണ ഉൽപാദനത്തിൽ ഒന്നാമതുള്ള ചൈന മറ്റ് രാജ്യങ്ങളിൽ നിന്ന് ഭീമമായ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നു. ഇത് വിപണിയിൽ സ്വർണത്തിന്റെ ലഭ്യത കുറയ്ക്കുകും ഡിമാൻഡ് കൂടാനും കാരണമാകുന്നു.

58
വെള്ളി വില വർധനയ്ക്ക് പിന്നിൽ വ്യാവസായിക ആവശ്യം

ഇലക്ട്രിക് വാഹനങ്ങൾക്കുൾപ്പെടെ വ്യാവസായിക ആവശ്യങ്ങൾക്ക് വ്യാപകമായി വെള്ളി ഉപയോഗിക്കുന്നതാണ് വെള്ളി വില കുതിച്ചുയരാൻ കാരണമാകുന്നത്. നിക്ഷേപകർ വ്യാപകമായി വെള്ളി ഇടിഎഫ് വാങ്ങുന്നതിലൂടെ വെള്ളിയുടെ ഡിമാൻഡ് ഉയരുന്നുണ്ട്. ഇതും വെള്ളി വില വർധനയ്ക്ക് കാരണമാകുന്നു

68
സ്വർണ ഉൽപാദത്തിൽ മുന്നിൽ 10 രാജ്യങ്ങൾ

വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2025ലെ കണക്കുകൾ പ്രകാരം ആഗോള സ്വർണ്ണ വിതരണത്തിന്റെ 60 ശതമാനത്തിലധികവും വഹിക്കുന്നന്നത് 10 രാജ്യങ്ങളാണ്. ചൈന, റഷ്യ, ഓസ്ട്രേലിയ, കാനഡ, ഘാന, മെക്സിക്കോ, ഇന്തോനേഷ്യ, പെറു, ഉസ്ബെസ്കിസ്ഥാൻ എന്നിവയാണ് ഈ പത്ത് രാജ്യങ്ങൾ

78
കുതിച്ചുയർന്നത് 5 വർഷത്തിൽ

സ്വർണവിലയിൽ അഞ്ചു വർഷം കൊണ്ടാണ് ഇരട്ടിയിലധികം വർധനയുണ്ടായത്. 2024 മാർച്ചിൽ 50000 കടന്ന ഒരു പവന്റെ വിലയിൽ വെറും 21 മാസം കൊണ്ട് 48,000 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. വിപണിയിലെ നിലവിലെ സാഹചര്യം തുടർന്നാൽ ഉടനെതന്നെ സ്വർണവില ഒരു ലക്ഷം കടന്നേക്കും

88
ഒരു ദിവസം തന്നെ നിരവധി തവണ വില വർധന

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 12410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10205 രൂപയാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 7945 രൂപയാണ്. ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5125 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. വെള്ളിയുടെ വില ഇന്ന് 190 രൂപയായി. ഇന്ന് രണ്ട് തവണായാണ് സ്വർണം, വെള്ളി വില കൂടിയത്

Read more Photos on
click me!

Recommended Stories