അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം

Published : Dec 14, 2025, 06:38 PM IST

ലോകത്തിലെ ഏറ്റവും ധനികരിൽപെട്ട അംബാനി കുടുംബത്തിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി, മരുമക്കളായ ആനന്ദ് പിരാമൽ, ശ്ലോക മേത്ത എന്നിവരുടെ വിദ്യാഭ്യാസ യോഗ്യത അറിയാം

PREV
17
അംബാനി കുടുംബം

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മരുമക്കളും ഇന്ന് വ്യവസായ ലേകത്തിന് പരിചിതരായവരാണ്. ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്തയും ഇഷ അംബാനിയുടെ ഭർത്താവ് ആനന്ദ് പിരമലും അനന്ത് അംബാനിയുടെ ഭാര്യ രാധിക മെർച്ചൻ്റുമെല്ലാംവെള്ളി വെളിച്ചത്തിലുണ്ട്. അംബാനി കുടുംബത്തിലേക്ക് എത്തിയ ഇവരുടെ വിദ്യാഭ്യാസ യോഗ്യത അറിയാമോ?

27
ഒരോയൊരു മകൾ

മുകേഷ് അംബാനിയുടെ മകളായ ഇഷ അംബാനി നിലവിൽ റിലയൻസ് റീട്ടെയിലിൻ്റെ മേധാവിയാണ്. റിലയൻസ് ജിയോയുടെ വളർച്ചയിൽ  അവർ നിർണായക പങ്ക് വഹിച്ചു.

37
ആനന്ദ് പിരമൽ

ഇഷ അംബാനിയുടെ ഭർത്താവ് ആനന്ദ്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബോസ്റ്റണിലെ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി. 2018ൽ ഇഷ അംബാനിയുമായി ആനന്ദ് പിരാമൽ വിവാഹിതനായി.

47
ഇളയ മകൻ - അനന്ത് അംബാനി

അംബാനിയുടെ ഇളയ പുത്രനായ അനന്ത് അംബാനി ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. യുഎസിലെ റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാലയിൽ നിന്നും ബിരുദം നേടി.

57
രാധിക മർച്ചന്റ്

വീരൻ മർച്ചന്റിന്റെയും ഷൈല മെർച്ചൻ്റിൻ്റെയും മകളായ രാധിക എൻകോർ ഹെൽത്ത് കെയർ (ഇഎച്ച്പിഎൽ) ഡയറക്ടർ ബോർഡ് അംഗമാണ്. അനന്ത് അംബാനിയെ ഉടൻ വിവാഹം കഴിക്കുന്ന രാധിക ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്.

67
ആകാശ് അംബാനി

മുകേഷ് അംബാനിയുടെ ആദ്യ മകനായ ആകാശ് അംബാനി മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. യുഎസിലെ ബ്രൗൺ സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി. നിലവിൽ റിലയൻസ് ജിയോയുടെ ചെയർമാനാണ് ആകാശ് അംബാനി.

77
ശ്ലോക മേത്ത

ആകാശ് അംബാനിയുടെ ഭാര്യയായായ് ശ്ലോക മേത്ത, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്ന് നിയമ ബിരുദം നേടി. ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.

Read more Photos on
click me!

Recommended Stories