സോഷ്യൽ മീഡിയ ഇന്ന് വിനോദത്തിന് മാത്രമല്ല, പണം സമ്പാദിക്കാനുള്ള ഒരു വേദി കൂടിയായി മാറിയിരിക്കുന്നു. ഇന്‍സ്റ്റഗ്രാം റീൽസ് ചെയ്‌ത് പണം സമ്പാദിക്കുന്ന നിരവധി പേരുണ്ട്. നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന റീലിന് കൂടുതൽ റീച്ച് ലഭിക്കാൻ എന്തുചെയ്യണമെന്ന് നോക്കാം.
ഇക്കാലത്ത് ഇൻസ്റ്റഗ്രാം റീലുകൾ വിനോദത്തിൽ ഒതുങ്ങുന്നില്ല. പേഴ്സണൽ ബ്രാൻഡിംഗ്, ബിസിനസ് പ്രൊമോഷൻ എന്നിവയ്‌ക്കായെല്ലാം റീല്‍സുകളെ ഉപയോഗിക്കുന്നു. എന്നാൽ ചില റീലുകൾക്ക് ലക്ഷക്കണക്കിന് വ്യൂസ് ലഭിക്കുമ്പോൾ, മറ്റു ചിലത് ആയിരങ്ങളിൽ ഒതുങ്ങുന്നു. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ റീലിന്‍റെ ദൈർഘ്യം, ഉള്ളടക്കത്തിന്‍റെ ഫോർമാറ്റ് എന്നിവയാണ്.
26
റീലിന് കുറഞ്ഞത് എത്ര സെക്കൻഡ് ദൈര്‍ഘ്യം വേണം?
ഇൻസ്റ്റഗ്രാം റീലുകൾക്ക് ഔദ്യോഗികമായി ഒരു കുറഞ്ഞ ദൈര്‍ഘ്യം ഇല്ല. മൂന്ന് സെക്കൻഡ് റീൽ പോലും അപ്‌ലോഡ് ചെയ്യാം. എന്നാൽ മൂന്ന് മുതൽ അഞ്ച് സെക്കൻഡ് വരെയുള്ള റീലുകൾ അധികം കാണാറില്ല. അതിനാൽ, ഏഴ് മുതൽ 15 സെക്കൻഡ് വരെയാണ് മികച്ച ദൈർഘ്യം. ഈ ദൈർഘ്യമുള്ള റീലുകൾക്ക് കൂടുതൽ വാച്ച് ടൈം ലഭിക്കും. വൈറലാകാനുള്ള സാധ്യതയും കൂടുതലാണ്. പുതിയതായി റീൽ ചെയ്യുന്നവർ 10-15 സെക്കൻഡിൽ തുടങ്ങുന്നത് നല്ലതാണ്.
36
ഇൻസ്റ്റഗ്രാം അൽഗോരിതം എന്താണ് ശ്രദ്ധിക്കുന്നത്?
ഇൻസ്റ്റഗ്രാം അൽഗോരിതം പ്രധാനമായും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുന്നു.
* ഉപയോക്താവ് എത്ര സമയം റീൽ കാണുന്നു?
* പൂർണ്ണമായി കാണുന്നുണ്ടോ ഇല്ലയോ?
ചെറിയ റീലുകൾ മിക്കവരും പൂർണ്ണമായി കാണും. ചിലപ്പോൾ റീൽ വീണ്ടും ഓട്ടോമാറ്റിക്കായി പ്ലേ ആകും. ഇത് വാച്ച് ടൈം വർധിപ്പിക്കുന്നു. ഇക്കാരണത്താൽ ഏഴ് മുതൽ 15 സെക്കൻഡ് വരെയുള്ള റീലുകൾക്ക് കൂടുതൽ റീച്ച് ലഭിക്കുന്നു. എന്നാൽ ദൈർഘ്യം കുറഞ്ഞാൽ മാത്രം പോരാ, ഉള്ളടക്കം ആകർഷകമാകണം.
ആദ്യ മൂന്ന് സെക്കൻഡിലെ ഹുക്ക് എന്തുകൊണ്ട് പ്രധാനം?
റീൽ തുടങ്ങി ആദ്യ 2-3 സെക്കൻഡിനുള്ളിൽ പ്രേക്ഷകൻ തീരുമാനമെടുക്കും, കാണണോ അതോ സ്ക്രോൾ ചെയ്യണോ എന്ന്. അതുകൊണ്ട് "ഹായ് ഫ്രണ്ട്സ്", പേര് പറയുക, ലോഗോ കാണിക്കുക തുടങ്ങിയ ആമുഖങ്ങൾ ഒഴിവാക്കുക. പകരം, ഉപയോക്താക്കളോട് ഒരു ചോദ്യം ചോദിക്കുക, ഞെട്ടിക്കുന്ന ഒരു കാര്യം പറയുക, അല്ലെങ്കിൽ അവസാന ഫലം ആദ്യം കാണിക്കുക. ഇത് പ്രേക്ഷകരെ പിടിച്ചിരുത്തും.
56
15 മുതൽ 30 സെക്കൻഡ് വരെയുള്ള റീലുകൾ എപ്പോൾ ചെയ്യണം?
നിങ്ങളുടെ റീലിൽ എന്തെങ്കിലും പഠിപ്പിക്കാനോ, ടിപ്പുകൾ നൽകാനോ, ഒരു ചെറിയ കഥ പറയാനോ ഉണ്ടെങ്കിൽ 15 മുതൽ 30 സെക്കൻഡ് വരെയാണ് അനുയോജ്യമായ സമയം. സ്‌കിന്‍ കെയർ, ഫിറ്റ്നസ്, ഓൺലൈൻ വരുമാന ആശയങ്ങൾ, മോട്ടിവേഷൻ, ചെറിയ ട്യൂട്ടോറിയലുകൾ എന്നിവയ്ക്ക് ഈ ദൈർഘ്യം നല്ലതാണ്. ഓരോ 2-3 സെക്കൻഡിലും വിഷ്വൽ മാറ്റങ്ങൾ ഉൾപ്പെടുത്തുക. ദൈർഘ്യമേറിയ റീലുകൾ ശക്തമായ ഉള്ളടക്കമുണ്ടെങ്കിൽ മാത്രം ചെയ്യുക.
66
റീൽ വൈറലാകാൻ ഈ ടിപ്പുകൾ പിന്തുടരുക
ആദ്യ മൂന്ന് സെക്കൻഡിൽ ഉപയോക്താവിനെ ആകർഷിക്കാൻ ഞെട്ടിക്കുന്ന എന്തെങ്കിലും നൽകുക. ടെക്സ്റ്റ് നിർബന്ധമായും ചേർക്കുക (പലരും ശബ്‌ദമില്ലാതെയാണ് റീല്‍ കാണുന്നത്). ഓരോ 2-3 സെക്കൻഡിലും ഫ്രെയിം മാറ്റുക. എപ്പോഴും വെർട്ടിക്കൽ ഫോർമാറ്റ് ഉപയോഗിക്കുക. ട്രെൻഡിംഗ് ഓഡിയോ അല്ലെങ്കിൽ വ്യക്തമായ വോയിസ് ഓവർ ഉപയോഗിക്കുക. പ്രേക്ഷകർ സജീവമായ സമയത്ത് അവ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യുക.