- Home
- Technology
- ശ്രദ്ധിച്ചില്ലേല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വിവരങ്ങള്‍ നാട്ടില്‍ പാട്ടാകും; ഡാറ്റാ ചോര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴി?
ശ്രദ്ധിച്ചില്ലേല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വിവരങ്ങള്‍ നാട്ടില്‍ പാട്ടാകും; ഡാറ്റാ ചോര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴി?
വമ്പൻ ഡാറ്റാ ചോർച്ചയുടെ ഞെട്ടലിലാണ് ടെക് ലോകം. ജിമെയിൽ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, നെറ്റ്ഫ്ലിക്‌സ് തുടങ്ങിയവയിലെ 149 ദശലക്ഷത്തിലധികം അക്കൗണ്ടുകളുടെ യൂസർനെയിമുകൾ, പാസ്‌വേഡുകൾ എന്നിവയുൾപ്പെടെയുള്ള ലോഗിൻ ക്രെഡൻഷ്യലുകളാണ് ചോർന്നത്.

അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍
നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ പാസ്‌വേഡ് മാറ്റുന്നത് മാത്രം പോരാ. കാരണം നിങ്ങളുടെ ഉപകരണത്തിൽ മാൽവെയർ ബാധിച്ചിട്ടുണ്ടെങ്കിൽ, ഈ പുതിയ പാസ്‌വേഡ് പോലും ഉടനടി മോഷ്‍ടിക്കപ്പെടാൻ സാധ്യതയുണ്ട്.
1. പൂർണ്ണ സിസ്റ്റം സ്‍കാൻ
ആദ്യം വിശ്വസനീയമായ ഒരു ആന്‍റിവൈറസ് ഉപയോഗിച്ച് നിങ്ങളുടെ ഉപകരണം സ്‍കാൻ ചെയ്യുക.
2. അപ്‌ഡേറ്റ് ചെയ്യാൻ മറക്കരുത്
ഓപ്പറേറ്റിംഗ് സിസ്റ്റവും സുരക്ഷാ ആപ്പുകളും എപ്പോഴും അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക, കീബോർഡ്, ആക്‌സസിബിലിറ്റി, ഡിവൈസ് അഡ്‌മിൻ തുടങ്ങിയ ആപ്പ് അനുമതികൾ എപ്പോഴും നിങ്ങളുടെ മൊബൈലിൽ പരിശോധിക്കുക.
3. ടു ഫാക്‌ടർ ഒതന്‍റിക്കേഷൻ
എല്ലാ അക്കൗണ്ടുകളിലും ടു-ഫാക്‌ടർ ഓതന്‍റിക്കേഷൻ (2FA) നടപ്പിലാക്കുക. നിങ്ങളുടെ പാസ്‌വേഡ് മോഷ്‌ടിക്കപ്പെട്ടാലും ഇത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്തും.
4. പാസ്‍വേർഡ് മാനേജർ
സങ്കീർണ്ണമായ പാസ്‌വേഡുകൾ ഓർമ്മിക്കുന്നതിനും അവ എൻക്രിപ്റ്റ് ചെയ്‌ത് സൂക്ഷിക്കുന്നതിനും ഒരു പാസ്‌വേഡ് മാനേജർ ഉപയോഗിക്കുന്നത് മികച്ച ഓപ്ഷനായിരിക്കും. കാരണം ഇത് പാസ്‌വേഡുകൾ എൻക്രിപ്റ്റ് ചെയ്യുകയും കീലോഗർമാരിൽ നിന്ന് ചില സംരക്ഷണം നൽകുകയും ചെയ്യുന്നു.
5. ഓരോ പ്ലാറ്റ്‌ഫോമുകളിലും വ്യത്യസ്‍ത പാസ്‌വേഡുകൾ ഉപയോഗിക്കുക
എല്ലാ സോഷ്യൽ മീഡിയ ആപ്പുകളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓരോ പ്ലാറ്റ്‌ഫോമിനും (ബാങ്കിംഗ്, സോഷ്യൽ മീഡിയ പോലുള്ളവ) വ്യത്യസ്‍ത പാസ്‌വേഡുകൾ ഉപയോഗിക്കുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

