ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ ഇനി വാട്സാപ്പിലൂടെ പൊലീസിനെ ബന്ധപ്പെടാം. 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്.

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ അപകടങ്ങൾ, മോഷണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഉടൻ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സാപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം. ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നവ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കൂടാതെ 9846 200 100, 9846 200 150, 9846 200 180 എന്നീ നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ്.