Weight Loss Story : 117 കിലോയിൽ നിന്ന് 76 കിലോയിലേക്ക്, ശരീരഭാരം കുറച്ചതിനെ കുറിച്ച് അദ്വൈദ്

Published : Apr 26, 2025, 04:46 PM ISTUpdated : Apr 26, 2025, 05:15 PM IST
Weight Loss Story  :  117 കിലോയിൽ നിന്ന് 76 കിലോയിലേക്ക്, ശരീരഭാരം കുറച്ചതിനെ കുറിച്ച് അദ്വൈദ്

Synopsis

41 കിലോയാണ് അദ്വൈദ് കുറച്ചത്. ആദ്യം 117 കിലോയായിരുന്നു അദ്വൈദിന്റെ ശരീരഭാരം. എന്നാൽ ഇപ്പോൾ 76 കിലോയാണ് ഭാരം. നാലര മാസം കൊണ്ടാണ് അദ്വൈദ് 41 കിലോ ഭാരം കുറച്ചത്. 

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Story എന്ന് എഴുതാൻ മറക്കരുത്.

ശരീരഭാരം കൂട്ടാൻ എളുപ്പമാണ്. എന്നാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരും കരുതുന്നത്. അമിതവണ്ണം വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ക്യാൻസർ, ഹൃദ്രോ​ഗം, പ്രമേഹം പോലുള്ള രോ​ഗങ്ങൾക്ക് പിന്നിലെ പ്രധാന അപകട ഘടകമാണ് അമിതവണ്ണം. 

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ കണ്ണൂർ മുണ്ടയോട് സ്വദേശി അദ്വൈദിന്റെ വെയ്റ്റ് ലോസ്  വിജയകഥ നിങ്ങൾക്ക് ഏറെ പ്രചോദനമാകും. 41 കിലോയാണ് അദ്വൈദ് കുറച്ചത്. ആദ്യം 117 കിലോയായിരുന്നു അദ്വൈദിന്റെ ശരീരഭാരം. എന്നാൽ ഇപ്പോൾ 76 കിലോയാണ്. നാലര മാസം കൊണ്ടാണ് അദ്വൈദ് 41 കിലോ ഭാരം കുറച്ചത്. 

'ഓരോ ദിവസവും ഓരോ ഡയറ്റ്'  

'ആദ്യത്തെ മാസം തന്നെ 10 കിലോ കുറയ്ക്കാൻ സാധിച്ചു. കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന Team FFF എന്ന വെയ്റ്റ്  മാനേജ്മെന്റ് സെന്ററിന്റെ കീഴിലാണ് ഡയറ്റ് നോക്കിയിരുന്നത്.  ചെറിയ മാറ്റങ്ങൾ വരുത്തി കൊണ്ടാണ് ഡയറ്റ് നോക്കി തുടങ്ങിയത്. ആദ്യത്തെ മാസം തന്നെ 10 കിലോ കുറച്ചപ്പോൾ ആത്മവിശ്വാസം കൂടി. പിന്നെ ഐഡിയൽ വെയ്റ്റ്  എത്തിക്കണമെന്ന് തീരുമാനിച്ചു...' - അദ്വൈദ്  പറയുന്നു

കോച്ച് ആർഷ ക്രിസ്റ്റി , അഖിൽ കെ വി എന്നിവരാണ് ഡയറ്റ് പറഞ്ഞ് തന്നിരുന്നത്.  ഓരോ ദിവസവും ഓരോ ഡയറ്റാണ് പിന്തുടർന്നിരുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വെള്ളം കുടിക്കുമായിരുന്നു. രാവിലെ ബ്രേക്ക് ഫാസ്റ്റിന് അപ്പവും ചപ്പാത്തിയുമൊക്കെ തന്നെയായിരുന്നു കഴിച്ചിരുന്നത്. പക്ഷേ എണ്ണം കുറച്ചിരുന്നു. കറി വളരെ കുറച്ച് മാത്രമാണ് എടുത്തിരുന്നത്. ബ്രേക്ക് ഫാസ്റ്റിന് മുട്ടയുടെ വെള്ള ഉൾപ്പെടുത്തിയിരുന്നു. 

ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകങ്ങൾ എത്തിയപ്പോൾ തന്നെ നല്ല മാറ്റം വന്ന് തുടങ്ങി. ചിക്കനും മീനുമെല്ലാം കഴിച്ചിരുന്നു. ചിക്കനൊക്കെ എയർ ഫ്രെെ ചെയ്താണ് കഴിച്ചിരുന്നത്. ഒരു മുട്ടയുടെ വെള്ളയും ഒരു ഫുള്ള് മുട്ടയും കഴിച്ചിരുന്നു. ​ഗ്രീൻ ടീ പതിവായി കഴിച്ചിരുന്നു. പക്ഷേ  തേനോ  നാരങ്ങ നീരോ ഒന്നും തന്നെ ചേർക്കാതെ പ്ലെയിൻ ആയിട്ടാണ് കഴിച്ചിരുന്നത്. 

രാവിലെ 11 മണിക്ക് വിശപ്പ് വരുമ്പോൾ പഴങ്ങൾ കഴിച്ചിരുന്നു. മാമ്പഴം ഒരു കഷ്ണം, പേരയ്ക്ക, തണ്ണിമത്തൻ, ഓറഞ്ച് കഴിച്ചിരുന്നു. ദിവസവും നാലര ലിറ്റർ വെള്ളം കുടിച്ചിരുന്നു. രാത്രിയിൽ എട്ട് മണിക്ക് മുമ്പ് തന്നെ വെളളം കുടിച്ച് നിർത്തുമായിരുന്നു. ഡയറ്റ് എടുക്കുന്ന സമയത്ത് വിശന്നിരിക്കാറില്ലായിരുന്നു. രാത്രിയിൽ ​​ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്. ​​ഗോതമ്പ് പുട്ടോ, ചപ്പാത്തി പോലുള്ളവയാണ് കഴിച്ചിരുന്നത്. ചില ദിവസങ്ങളിൽ ആറ് മണിക്ക് അത്താഴം കഴിക്കും. ചപ്പാത്തി ആണെങ്കിൽ 2 എണ്ണം, പുട്ട് ആണെങ്കിൽ പകുതി ആണ് കഴിക്കാറുള്ളത്. വിശപ്പ് വരുമ്പോൾ പഴങ്ങളാണ് കൂടുതലായി കഴിച്ചിരുന്നത്. ദിവസവും വെയ്റ്റ് പരിശോധിച്ച് പോകുമായിരുന്നു. മധുര പലഹാരങ്ങൾ, എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ, ചായ, കാപ്പി എന്നിവയെല്ലാം ഒഴിവാക്കിയിരുന്നു...- അദ്വൈദ്  പറയുന്നു.

അമിത കിതപ്പ്, ക്ഷീണം അലട്ടിയിരുന്നു

വണ്ണം ഉണ്ടായിരുന്ന സമയത്ത് അമിത കിതപ്പ്, ക്ഷീണം എന്നിവ ഉണ്ടായിരുന്നു. കൂടാതെ, അന്ന് തുടക്കത്തിൽ പ്രമേഹത്തിന്റെ തുടക്കമാണെന്ന് മനസിലായി. ഭാരം കുറഞ്ഞപ്പോൾ ആത്മവിശ്വാസം കൂടി എന്നുള്ളതാണ് ആദ്യത്തെ കാര്യം. മുമ്പ് ഉണ്ടായിരുന്ന കിതപ്പ് പോലെയുള്ള ബുദ്ധിമുട്ടുകൾ മാറിയിട്ടുണ്ട്. 

'ഡയറ്റ് മാത്രമല്ല വ്യായാമം ചെയ്തിരുന്നു. ദിവസവും കിട്ടുന്ന സമയത്ത് ബോഡി വെയ്റ്റ് വർക്കൗട്ടുകൾ ചെയ്തിരുന്നു. ഡയറ്റും വ്യായാമവും ഒരു പോലെ കൊണ്ട് പോകാൻ സാധിച്ചത് കൊണ്ടാണ് ഭാരം കുറഞ്ഞത്...' - അദ്വൈദ്  പറയുന്നു. 

വണ്ണം കുറച്ചാൽ ഹെൽത്തിയായിരിക്കാം 

ഇപ്പോൾ ഇഷ്ട ഭക്ഷണം കഴിച്ച് ഭാരം കൂടാതെ പോവുകയാണ് ചെയ്യുന്നത്. ഭാരം കുറച്ചപ്പോൾ ആളുകളിൽ നിന്നും നല്ല റെസ്പോൺസാണ് കിട്ടുന്നത്. പലർക്കും ഇപ്പോൾ എന്നെ കണ്ടിട്ട് മനസിലാകുന്നില്ല. അത്രയും മാറി എന്നാണ് പലരും പറഞ്ഞത്. വളരെയധികം സന്തോഷം തോന്നി. എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ വണ്ണം കുറഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഭാരം കുറയ്ക്കണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. 

83 കിലോയില്‍ നിന്ന് 68 ലേക്ക് ; 15 കിലോ കുറച്ച ആസിറ നൗഫലിന്റെ വെയ്റ്റ്‌ലോസ് സീക്രട്ട്

 

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം