
ആരോഗ്യകരമായ ഭക്ഷണക്രമവും പതിവായ വ്യായാമവും നല്ല ദഹന ആരോഗ്യത്തിന് ആവശ്യമാണ്. എന്നിരുന്നാലും, നമ്മൾ അറിയാതെ ചെയ്യുന്ന ചില ചെറിയ ശീലങ്ങൾ കുടലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
ഭക്ഷണം കഴിക്കുമ്പോൾ ഫോൺ നോക്കുന്നത് നമ്മുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. ശ്രദ്ധ ഫോണിൽ ആകുമ്പോൾ വയറ് നിറഞ്ഞെന്ന സൂചന തലച്ചോറിലെത്താൻ വൈകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് കാരണമാകും.
അനാവശ്യമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിൽ കോർട്ടിസോൾ സ്ട്രെസ് ഹോർമോൺ കൂട്ടുകയും ഉച്ചയോടെ കുടലിന്റെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ശരീരത്തിന് കൂടുതൽ സമ്മർദ്ദം നൽകുന്നു.
ഭക്ഷണം കഴിച്ചയുടൻ മധുരം കഴിക്കുന്നത്
ഭക്ഷണശേഷം മധുരം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇത് കുടലിലെ മോശം ബാക്ടീരിയകൾക്ക് വളരാൻ അവസരമൊരുക്കുന്നു. ഈ ബാക്ടീരിയകൾ പെരുകുമ്പോൾ അടുത്ത ദിവസങ്ങളിൽ വീണ്ടും മധുരം കഴിക്കാനുള്ള ആഗ്രഹം വർധിച്ചുവരും.
വേദനസംഹാരികൾ കഴിക്കുന്നത്
വേദനസംഹാരികളുടെ അമിതോപയോഗം കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കും. നോൺ-സ്റ്റീറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ കുടലിന്റെ ഉൾപാളിയെ നശിപ്പിക്കുന്നു. യാതൊരു ലക്ഷണങ്ങളോ വേദനയോ ഇല്ലാതെ തന്നെ ഉള്ളിൽ വലിയ കേടുപാടുകൾ സംഭവിക്കാം.
രാത്രിയിൽ മാത്രം വെള്ളം കുടിക്കുന്നത്
ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതിന് പകരം രാത്രി ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് മാത്രം വെള്ളം കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ ജലാംശം ഇങ്ങനെ ലഭിക്കില്ല. കുടലിനും വൃക്കകൾക്കും ദിവസം മുഴുവൻ കൃത്യമായ അളവിൽ വെള്ളം ആവശ്യമാണ്.
മലമൂത്ര വിസർജ്ജന സിഗ്നലുകൾ അവഗണിക്കുന്നത്
ശരീരം നൽകുന്ന സ്വാഭാവിക വിസർജ്ജന സിഗ്നലുകൾ തടഞ്ഞു വെക്കുന്നത് കുടലിന്റെ പ്രവർത്തനത്തെ ബാധിക്കും. ഓരോ തവണ അത് മാറ്റിവെക്കുമ്പോഴും ശരീരം ആ സിഗ്നലുകൾ നൽകുന്നത് നിർത്താൻ പഠിക്കുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വിട്ടുമാറാത്ത മലബന്ധത്തിലേക്ക് നയിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam